സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത

പേടി ഭയക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
വൈറസ്സാകുന്ന വിനാശകാരൻ
കൊറോണയെന്ന നാശകാരി
പകർച്ചവ്യാധി നീളുന്ന വേളയിൽ

പാരിലാകെ വിറക്കുന്നിപ്പോൾ
ജാതിയുമില്ല മതവുമില്ല
ജീവനായി കേൾക്കുന്നു ഞങ്ങളെല്ലാം
കേരളമാകെ വന്നു പ്രളയവും

കാലന്റെ വിളിയുമായ് നിപയുമെത്തി
ജീവൻ കിട്ടിയാൽ മതിയെന്നാശിച്ചു
കേണു പ്രാണനായ് ഞങ്ങളെല്ലാം
ഓർമ്മിച്ചു ഞാനെന്റെ ലിനിചേച്ചിയെ

മറക്കില്ല ഞങ്ങൾ മലയാളികൾ
മരണം മുന്നാലെ കാണുന്നു മാനവർ
പ്രാണനായ് കേഴുന്നു ഒറ്റപ്പെടലിൽ
പേടി പരക്കുന്നു ഭീതിയുമാകുന്നു
വീണ്ടുമൊരു മഹാമാരി

ഇനിവരും നല്ലൊരു നാളെയ്ക്കായ്
ഞങ്ങളിപ്പോഴും കാത്തിരിപ്പൂ.

റിയ
6C സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത