ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ സ്വ ശുചിത്വം ;പരിസരശുചിത്വം
സ്വ ശുചിത്വം; പരിസരശുചിത്വം
പുഴയോരത്തെ അത്തിമരത്തിലിരുന്ന് നാട്ടു വിശേഷങ്ങൾ സംസാരിക്കുകയാണ് മഞ്ഞക്കിളിയും അവന്റെ കൂട്ടുകാരി ചാരു തത്തയും .
"നോക്കൂ ചാരൂ നമ്മുടെ പുഴയിൽ ധാരാളം പേർ കളിക്കാനും കുളിക്കാനുംവേണ്ടിവരാറുണ്ടായിരുന്നല്ലോ! ഇപ്പോൾ ആരെയും കാണാറേ ഇല്ലല്ലേ .." മഞ്ഞക്കിളി ചാരുവിനോട് പറഞ്ഞു .
"അതെ കൂട്ടുകാരാ, നീ നമ്മുടെ പുഴയെ നോക്ക് പഴയ കലകളാരവവും തെളിനീരും ഭംഗിയുമെല്ലാം അതിന് നഷ്ടപ്പെട്ടിരിക്കുന്നു ." ചാരു തത്ത മറുപടി പറഞ്ഞു .
"നീ പറഞ്ഞത് ശരിയാ...വെളുത്തു തുടുത്തിരുന്നു നമ്മുടെ പുഴയിപ്പോ കറുത്ത് കരുവാളിച്ചു ആകെ മെലിഞ്ഞിരിക്കുന്നു" -മഞ്ഞക്കിളി അതിനെ ശെരി വെച്ചു .
"ഇതിനൊക്കെ കാരണം മനുഷ്യർ തന്നെയാണ്, അവർ അവരുടെ സൗകര്യത്തിനായി പുഴയിൽ നിന്ന് മണൽ വാരലും ചപ്പു ചവറുകൾ നിക്ഷേപിക്കലും കാരണം നമുക്കിപ്പൊ കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയാണ് ..” ചാരുതത്ത പറഞ്ഞു.
"ശരിയാണ് ചങ്ങാതീ .. ഇതിനാണ് വെള്ളം വെള്ളം സർവത്ര തുള്ളികുടിപ്പാനില്ലത്രേ എന്ന് പറയുന്നത് . മിക്കവാറും നമ്മുടെ മത്സ്യങ്ങളുടേയും പുഴയിലെ മറ്റു കൂട്ടുകാരുടെയും ജീവിതം ഈ മലിനജലത്തിൽ അവസാനിക്കും" -മഞ്ഞക്കിളി സങ്കടത്തോടെ പറഞ്ഞു .
"വിഷമിക്കാതെ കൂട്ടുകാരാ, നമുക്ക് നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം .നമുക്ക് മാത്രമല്ല മനുഷ്യനും മലിനീകരണം കൊണ്ട് ഒരുപാട് പ്രയാസങ്ങൾ ഉണ്ട്.അവൻ അത് തിരിച്ചറിയുന്നില്ല എന്ന മാത്രം. തിരിച്ചറിവുള്ള നല്ലൊരു തലമുറ വളർന്നു വരുമെന്നും അവർ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുമെന്നും പ്രത്യാശിക്കാം ”-ചാരുതാത്ത മഞ്ഞക്കിളിയെ സമാധാനിപ്പിച്ചു .
എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ ,ശുചിത്വം നമ്മളെല്ലാവരും പാലിക്കണം .നമ്മൾ മാത്രമല്ല, നമ്മുടെ പ്രകൃതിയെ വൃത്തിയായി സംരക്ഷിക്കേണ്ടതും നാം തന്നെയാണ് .സ്വ ശുചിത്വം ;പരിസര ശുചിത്വം എന്നതാവട്ടെ നമ്മുടെ ഓരോരുത്തരുടെയും മുദ്രാവാക്യം .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ