നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ഗുണവും ദോഷവും

Schoolwiki സംരംഭത്തിൽ നിന്ന്
08:41, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആധുനിക കാലഘട്ടം രോഗപ്രതിരോധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആധുനിക കാലഘട്ടം രോഗപ്രതിരോധ ശേഷിക്ക്‌ നൽകുന്ന ഗുണവും ദോഷവും...


       നാം എല്ലാവരും ജീവിക്കുന്നത്‌  ആധുനിക കാലഘട്ടത്തിലൂടെയാണ്‌ ,അതായത് നൂതന സാങ്കേതിക വിദ്യകളുള്ള കാലഘട്ടം .ഈ കാലഘട്ടത്തിൽ രോഗപ്രതിരോധ ശേഷി നമ്മുക്കെല്ലാവർക്കും നഷ്‌ടപ്പെടുകയാണ് .പഴയകാല ഘട്ടത്തിൽ ജീവിച്ച മനുഷ്യർക്ക് രോഗപ്രതിരോധ ശേഷി കൂടുതലായിരുന്നു ,അതിനൊരു കാരണമേ ഉണ്ടായിരുന്നൊള്ളു എല്ലാവരും അധ്വാനിച്ചിരുന്നു. അവരതിലൂടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രമിച്ചു ഇന്നത്തെ മനുഷ്യർ 'അധ്വാനം'എന്ന വാക്ക് തന്നെ മറന്നിരിക്കുന്നു ,കാരണംഅവർ ആഗ്രഹിക്കുന്നത്‌  അവരുടെ കൺമുന്നിൽ തന്നെ ചെന്നെത്തുന്നു .അതിലൂടെ രോഗപ്രതിരോധ ശേഷി നഷ്‌ടപ്പെടുകയാണ്.
      
           നാം ഏതൊരു  വസ്‌തുവിന്റെയും ഗുണവും ദോഷത്തെയും പറ്റി ചിന്തിക്കുമ്പോൾ ഗുണങ്ങളാണ് ഏറ്റവും കൂടുതൽ നോക്കുന്നത്. എന്നാൽ 'ആധുനിക കാലഘട്ടം രോഗപ്രതിരോധ ശേഷിക്ക് നൽകുന്ന ഗുണവും ദോഷവും' ചർച്ചച്ചെയ്യുമ്പോൾ ഗുണവും ദോഷവും തുല്യരീതിയിൽ കാണണം. 
   നൂതന സാങ്കേതിക വിദ്യയിലുള്ള ഗുണങ്ങളെക്കുറിച്ച്‌ അനവധി ഉദാഹരണങ്ങളുണ്ട്‌ .അതിലൊരുദാഹരണമാണ്  ഒരു വ്യക്തിക്ക്‌ പ്രത്യേകരീതിയിലുള്ള അസുഖമാണെന്ന് തിരിച്ചറിയുന്നതും അത് ഏതുതരം വസ്തുവിൽ നിന്നാണ് വന്നെതന്നും കണ്ടു പിടിക്കുന്നത്‌ ഇപ്പോഴത്തെ നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചാണ് .ആ അസുഖം സമൂഹത്തിൽ പരക്കാതിരക്കാൻ ആധുനിക സമൂഹ മാധ്യമങ്ങളിലൂടെ  സമൂഹത്തെ അറിയിക്കുകയും ജനങ്ങളെ രോഗത്തിൽ നിന്ന് മുക്തിനേടാൻ സഹായിക്കുകയും ആധുനിക ഉപകരണങ്ങൾ സഹായിക്കുന്നു.
     ഇതേ അളവിൽ തന്നെ ദോഷങ്ങളുമുണ്ട്‌.അതിനൊരു ദാഹരണമുണ്ട് . ലോകത്തിൽ 100 കണക്കിന് 'ഒബീസിറ്റി'എന്ന രോഗം ബാധിച്ച മനുഷ്യരുണ്ട് അതിലേറ്റവും കൂടുതൽ രോഗം ബാധിച്ചത് കുട്ടികൾക്കാണ് അതിനൊരു കാരണമേ ഉള്ളു 'മൊബൈൽ ഫോൺ'എന്ന അതി വിഭത്ത് ഓരോ കുട്ടിയുടെയും കൈയിലുണ്ട്.അതിൽ നോക്കി ഒരിടത്ത് തന്നെയിരിക്കുന്നു അതിലൂടെ അവർക്ക് നഷ്ടപ്പെടുന്നത് അവരുടെ ചുറുചുറുക്കും രോഗപ്രതിരോധ ശേഷിയുമാണ്.
  
        നമ്മൾ മാനവകുലം തന്നെയിണ് ഈ വിഭത്തുകൾ ക്ഷണിച്ചു വരുത്തുന്നത്. അതുകൊണ്ട് കരുതലോടെയും ജാഗ്രതയോടെയും ജീവിക്കുക


നിവേദിത എ. സനൽ
7 A നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം