എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/വ്യാധി

08:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വ്യാധി | color= 3 }} <center> <poem> കൊറോണയെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാധി



 കൊറോണയെന്ന മഹാവ്യാധിയാൽ,
 സർവ്വമാനവസംഘവുംപകച്ചുപോകയാൽ,
 തടവറയിൽ കിടക്കുമാ പ്രതീതിതൻ,
 അനുഭവം നെഞ്ചിലേറ്റുവാൻ,
 ഭ്രാന്തമാം മാനസിന്റെയാഴങ്ങളിൽ,
 ഊളിയിടുന്ന മനുഷ്യവർഗങ്ങൾ,
 മനുഷ്യഭൂഖണ്ഡം മുഴുവനും,
 മുഖാവരണം ചൂടിയ മനുഷ്യരും,
 അലതല്ലും വ്യാധിയാം കാട്ടുതീയും,
 അണക്കുന്നു ശക്തമാം മനുഷ്യബന്ധം,
 കൊറോണയെന്ന മഹാവ്യാധിയാൽ,
 സർവ്വമാനവ സംഘവും പകച്ചുപോകയാൽ ,
 മനസിലേന്തേണ്ട മുദ്രാവാക്യം
 "ഭയമല്ല വേണ്ടത് , വേണ്ടത് ജാഗ്രത"


മേഘ്‌ന.എം.എം
9 - A എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത