കൊറോണയെന്ന മഹാവ്യാധിയാൽ,
സർവ്വമാനവസംഘവുംപകച്ചുപോകയാൽ,
തടവറയിൽ കിടക്കുമാ പ്രതീതിതൻ,
അനുഭവം നെഞ്ചിലേറ്റുവാൻ,
ഭ്രാന്തമാം മാനസിന്റെയാഴങ്ങളിൽ,
ഊളിയിടുന്ന മനുഷ്യവർഗങ്ങൾ,
മനുഷ്യഭൂഖണ്ഡം മുഴുവനും,
മുഖാവരണം ചൂടിയ മനുഷ്യരും,
അലതല്ലും വ്യാധിയാം കാട്ടുതീയും,
അണക്കുന്നു ശക്തമാം മനുഷ്യബന്ധം,
കൊറോണയെന്ന മഹാവ്യാധിയാൽ,
സർവ്വമാനവ സംഘവും പകച്ചുപോകയാൽ ,
മനസിലേന്തേണ്ട മുദ്രാവാക്യം
"ഭയമല്ല വേണ്ടത് , വേണ്ടത് ജാഗ്രത"