എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കോവിഡിന്റെ നാൾവഴികളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിന്റെ നാൾവഴികളിലൂടെ


ചൈനയിലെ വുഹാനിൽ പിറവിയെടുത്ത കൊറോണ വൈറസ് അഥവാ കോവിഡ് 19 ഇന്ന് ലോകമൊട്ടാകെ ഭീതിപ്പെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. ദിവസേന ഒട്ടനവധി മനുഷ്യർ കൊറോണ ബാധിതരായി മരിച്ചു കൊണ്ടിരിക്കുന്നു. കൊറോണയെ പ്രതിരോധിക്കുന്നതിന് എല്ലാ ജനങ്ങളും പരിശ്രമിക്കുന്നു.കോവിഡ് ബാധിതർക്ക് ആവശ്യമായ മരുന്നുകളും ചികിത്സകളും നൽകാൻ സമയ പരിധികളില്ലാതെ ഡോക്ടർമാരും നേഴ്സുമാരും തയ്യാറാവുന്നു. അടിയന്തരമായി ജനങ്ങൾ സ്വീകരിക്കേണ്ട കരുതൽ നടപടികൾ ഇതിനകം മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ചുമ ,പനി , ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ അടിയന്തരവൈദ്യസഹായം തേടണം. ചുമയ്ക്കുമ്പോഴും,തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്താനും, കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കണം. എല്ലാകാലത്തും മാതൃകാപരമായ പൗരബോധം പ്രകടമാക്കിയിട്ടുള്ള ജനതയാണ് നാം. സഹജീവികളോടുള്ള കരുതൽ പൗരബോധത്തിന്റെ ആണിക്കല്ലാണ് താനും. ലോകത്തെ ആകെ ആശങ്കയിലാഴ്ത്തിയിട്ടുള്ള കൊറോണ ബാധയുടെ ഈ നാളുകൾ നമ്മുടെ പൗരബോധവും ഉത്തരവാദിത്വബോധവും തെളിയിക്കാനുള്ള അവസരം കൂടിയാണ്. ഭയമോ ആശങ്കയോ കൂടാതെ ആത്മവിശ്വാസത്തിന്റെ കൈപിടിച്ചു വേണം നാം കൊറോണയോടും പടപൊരുതുവാൻ. അതിജീവനശേഷി നമുക്ക് ഈ പോരാട്ടത്തിൽ ഊർജ്ജം പകരുമെന്ന് തീർച്ച. കൂട്ടായ്മ കൊണ്ടും, കരുതൽ കൊണ്ടും,ഏകോപന ശേഷി കൊണ്ടും രണ്ടുതവണ നിപ്പയെ നാം തോൽപ്പിച്ചത് ആണെന്ന് എന്ന് നമ്മെ തന്നെ വീണ്ടും ഓർമ്മിപ്പിക്കണം. ശുചിത്വവും,കരുതലും, ജാഗ്രതയും കൊണ്ട് കൊറോണയെ തോൽപ്പിക്കാൻ നമുക്കാവും. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ചും സംയമനം പാലിച്ചും കൊറോണയെ നമുക്കു തോൽപ്പിക്കാം. "ലക്ഷ്യത്തിൽ എത്തുന്നതിനെകാൾ അതിനായുള്ള യത് നത്തിലാണ് കാര്യം "

നാസിന നസീർ
9 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം