എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | color=5 }} <center> <poem> ഇടിമിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ഇടിമിന്നലും പേമാരിയും തോർന്നു പോയ്
പ്രളയവും ദുരിതവുമകന്നു പോയ്
കണ്ണുനീർത്തുള്ളി നാം മറന്നു പോകേ ....
സമാധാനത്തിൻ സന്തോഷം കടന്നു വന്നു
 പള്ളിക്കൂടത്തിൻവാതിൽ തുറക്കവേ......
പ്രതീക്ഷയോടെന്റെ കണ്ണുകൾ തേടി നിൽക്കേ.....
 ചിരിയിൽ കൂട്ടാകുമെൻ സഹപാഠികളേയും
അറിവിൻ വെളിച്ചമേകുമെൻ ഗുരുക്കളേയും
കണ്ട മാത്രേ സന്തോഷം കൊണ്ടു ഞാൻ മതിമറന്നു.
 പാഠങ്ങളെല്ലാം മനസ്സിൽ ഉറച്ചു നിൽക്കേ,
പരീക്ഷ തൻ നാളുകൾ കടന്നു വന്നു.........
 പ്രതീക്ഷയോടെ പരീക്ഷകൾ എഴുതിടുമ്പോൾ ,
 അപ്രതീക്ഷിതമായി മഹാമാരി വന്നു ചേർന്നു
 കുഞ്ഞു മനസ്സിനും വീടിനും നാടിനും
നൊമ്പരമേകി മഹാമാരി........
കൊറോണ എന്ന മഹാമാരീ..........
പോവുക പോവുക പോയി മറയുക.
ഭൂമിതൻ മാറു പിളർത്തിടാതേ........

അ‍ഞ്ജന ജി
7 E എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ