ഇടിമിന്നലും പേമാരിയും തോർന്നു പോയ്
പ്രളയവും ദുരിതവുമകന്നു പോയ്
കണ്ണുനീർത്തുള്ളി നാം മറന്നു പോകേ ....
സമാധാനത്തിൻ സന്തോഷം കടന്നു വന്നു
പള്ളിക്കൂടത്തിൻവാതിൽ തുറക്കവേ......
പ്രതീക്ഷയോടെന്റെ കണ്ണുകൾ തേടി നിൽക്കേ.....
ചിരിയിൽ കൂട്ടാകുമെൻ സഹപാഠികളേയും
അറിവിൻ വെളിച്ചമേകുമെൻ ഗുരുക്കളേയും
കണ്ട മാത്രേ സന്തോഷം കൊണ്ടു ഞാൻ മതിമറന്നു.
പാഠങ്ങളെല്ലാം മനസ്സിൽ ഉറച്ചു നിൽക്കേ,
പരീക്ഷ തൻ നാളുകൾ കടന്നു വന്നു.........
പ്രതീക്ഷയോടെ പരീക്ഷകൾ എഴുതിടുമ്പോൾ ,
അപ്രതീക്ഷിതമായി മഹാമാരി വന്നു ചേർന്നു
കുഞ്ഞു മനസ്സിനും വീടിനും നാടിനും
നൊമ്പരമേകി മഹാമാരി........
കൊറോണ എന്ന മഹാമാരീ..........
പോവുക പോവുക പോയി മറയുക.
ഭൂമിതൻ മാറു പിളർത്തിടാതേ........