കടമ്പൂർ ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ഉരുകുന്ന അന്തരീക്ഷവും എരിയുന്ന കിനാക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KADAMBUR EAST U P SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉരുകുന്ന അന്തരീക്ഷവും എരിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉരുകുന്ന അന്തരീക്ഷവും എരിയുന്ന കിനാക്കളും


ബഡ്‌റൂം ലാംപിന്റെ നേരിയ വെളിച്ചത്തിൽ അയാൾ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു .എന്തോ ഒരു പ്രശ്‍നം അയാളെ അലട്ടുന്നുണ്ടായിരുന്നു .അലാറം മണി മുഴക്കം അയാളെ രാവിലെയായി എന്നോർമപ്പെടുത്തി .കുറച്ചു ദിവസമായി അയാൾ ശെരിക്ക് ഉറങ്ങിയിട്ട് .പല പല ചിന്തകൾ പല നിറങ്ങളിലായി അയാളെ മാനസിക പിരിമുറുക്കത്തിലാഴ്ത്തി . കൂട് വിട്ടു മാനത്തേക്ക് പറക്കാൻ അയാൾ വെറുതേ മോഹിച്ചു ...പക്ഷേ അയാളുടെ മനം തികച്ചും ആ ഒറ്റപ്പെട്ട മുറിയിൽ ഇരിപ്പുറപ്പിച്ചരുന്നു .കാരണം അയാളുടെ മനസ്സ് മന്ത്രിച്ചു ഞാൻ കാരണം ഒരാൾ ...അല്ല ...അനേകം പേർ ....പാടില്ല .കടുത്ത ദാരിദ്ര്യം മാറ്റാൻ കടൽ കടന്നെത്തിയ കാലം അയാളുടെ ചിന്തകളിൽ കടന്നു വന്നു .വീണ്ടും കുടുംബത്തിന്റെ കൂടെ കഴിയാൻ അവധി കിട്ടിയതാണ് .അയാളുടെ മനസ്സ് പിടഞ്ഞു ....ഇളയ മകൻ ഉപ്പാ എന്ന് വിളിച്ചു തുടങ്ങി ...അവനെ കാണാനുള്ള കൊതി ..........രക്ഷപ്പെടുമോ എന്ന ആശങ്ക . വേണ്ട ഇപ്പോ നാട്ടിലേക്കു പോവേണ്ട അയാൾ നിശ്ചയിച്ചു .അയാൾ ഒറ്റ മുറിയിൽ ആരും കൂട്ടിനില്ലാതെ .... അയാൾ ആശുപത്രയിലായി .ഇനിയുള്ള ദിവസങ്ങൾ ഹൃദ്രോഗിയായ അയാൾക്ക് നൽകിയ മരുന്നൊന്നും ഫലിച്ചില്ല ,അയാളുടെ ആഗ്രഹങ്ങൾ പാതി വഴിയിൽ വെച്ചുടഞ്ഞു .പടി പടിയായി അയാളെ മരണം കവർന്നെടുത്തു .സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി അയാൾ യാത്രയായി .കൊറോണ എന്ന മഹാമാരി അയാളുടെ ജീവനിൽ നിന്നും മറ്റൊരു ജീവനിലേക്കു കയറിപ്പറ്റിക്കാണും ....ഉരുകുന്ന അന്തരീക്ഷത്തിൽ എരിയുന്ന കിനാക്കളുമായി അയാൾ മണ്ണിനടിയിൽ .ഉറ്റവർക്കോ ഉടയവർക്കോ ഒരു നോക്കു കാണുവാൻ പോലും അനുമതി ഇല്ലാതെ ആ ജീവൻ പൊലിഞ്ഞു .`

മുഹമ്മദ് അജ്‌വദ് എം
7 A കടമ്പൂർ ഈസ്റ്റ് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ