സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''കൊറോണ എന്ന ഞാൻ'''
കൊറോണ എന്ന ഞാൻ
ഞാൻ കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31 നാണ് എൻ്റെ ജനനം. എനിക്ക് വിനോദയാത്ര വളരെ ഇഷ്ടമാണ് അതിനാൽ ഞാൻ എല്ലാ രാജ്യങ്ങളിൽ കൂടിയും ഒരേസമയം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ചൈന യിലും ഇറ്റലിയിലും അമേരിക്കയിലും ഒക്കെ ഉള്ളവർ എന്നെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. എന്നെ ആദ്യം തിരിച്ചറിഞ്ഞ ഡോ. ലീ വെൻഗ്ലിയാങ് എന്ന ചൈനീസ് ഡോക്ടറെ ഞാൻ വകവരുത്തി. എന്നെ കോവിഡ് 19 എന്ന് പുനർനാമകരണം ചെയ്തത് ഡബ്ലിയു. എച്ച്. ഒ ആണ് .കോവിഡ് 19 എന്നതിൻറെ മുഴുവൻ പേര് Corona virus Disease എന്നാണ്. മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും എനിക്ക് ഇഷ്ടമാണ് യു. എസ് ലേ നാദിയ എന്ന പെൺ കടുവയെ ഞാൻ എൻറെ കൂട്ടുകാരിയായി കൂട്ടിയിട്ടുണ്ട്. എന്നെ ഇല്ലാതാക്കാൻ ആരോഗ്യരംഗത്തും പൊതുരംഗത്തും ഉള്ളവർ രാപ്പകൽ കഷ്ടപ്പെടുന്നുണ്ട്. എല്ലാവരോടും കൂട്ടുകൂടാൻ വളരെ ആഗ്രഹത്തോടെ വന്ന എന്നെ നശിപ്പിക്കാൻ ഉള…
ഈസ്റ്ററും വിഷുവും ഒന്നു കൂടുവാൻ സാധിച്ചില്ല. പള്ളിയിലും അമ്പലത്തിലും ജുമാ മസ്ജിദിലും എന്നെ കയറുവാൻ പോലും സമ്മതിക്കുന്നില്ല. കേരളത്തിൽ എത്തുമ്പോൾ വയനാട്ടിൽ കുറച്ചുനാൾ ചുറ്റി സഞ്ചരിക്കണം എന്ന് ആഗ്രഹിച്ചത. പക്ഷേ വയനാട്ടിൽ എത്തിയപ്പോഴേക്കും ആ കലക്ടർ ഇല്ലേ.... വയനാട് ജില്ലാ കലക്ടർ........ ഡോ. അദീല അബ്ദുള്ള ... അവരും കൂട്ടുകാരും കൂടെ അപ്പോൾതന്നെ എന്നെ അവിടുന്ന് ഓടിച്ചു. ചുറ്റും വേലി കെട്ടി. അവരോട് എനിക്ക് ഭയങ്കര ദേഷ്യമാണ്. വള്ളിയൂർക്കാവ് ഉത്സവവും കാണാൻ പറ്റിയില്ല. എന്നെ ഈ ലോകത്തുനിന്ന് നിങ്ങൾ തുടച്ചുമാറ്റും എന്ന് എനിക്ക് അറിയാം. എന്നാലും ഞാൻ പറ്റുന്ന അത്രയും പിടിച്ചുനിൽക്കാൻ ശ്രമിക്കും. എനിക്ക് തിരികെ പോയാലും കുഴപ്പമൊന്നുമില്ല. ഒരുലക്ഷത്തിലധികം ആളുകളെ ഞാൻ കീഴടക്കി കഴിഞ്ഞു. ഇനിയും കുറച്ചു പേരെ കൂടി ഞാൻ കീഴടക്കും. പുറത്ത് ഇറങ്ങാതെ ഇരിക്കുകയും അഥവാ പുറത്ത് ഇറങ്ങിയാൽ…
ഇതിൽ നിങ്ങൾ എല്ലാവരും പങ്കാളികളാകണം കേട്ടോ. എന്ന് നിങ്ങളുടെ സ്വന്തം കൊറോണ വൈറസ്. എൻ്റെ കഥ പറഞ്ഞു തീർന്നിട്ടില്ല ഇനിയും കുറെ കാര്യങ്ങൾ പറയാനുണ്ട് . ബാക്കി പിന്നെ പറയാട്ടോ കൂട്ടുകാരെ.....
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ