സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''കൊറോണ എന്ന ഞാൻ'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഞാൻ

ഞാൻ കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31 നാണ് എൻ്റെ ജനനം. എനിക്ക് വിനോദയാത്ര വളരെ ഇഷ്ടമാണ് അതിനാൽ ഞാൻ എല്ലാ രാജ്യങ്ങളിൽ കൂടിയും ഒരേസമയം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ചൈന യിലും ഇറ്റലിയിലും അമേരിക്കയിലും ഒക്കെ ഉള്ളവർ എന്നെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. എന്നെ ആദ്യം തിരിച്ചറിഞ്ഞ ഡോ. ലീ വെൻഗ്ലിയാങ് എന്ന ചൈനീസ് ഡോക്ടറെ ഞാൻ വകവരുത്തി. എന്നെ കോവിഡ് 19 എന്ന് പുനർനാമകരണം ചെയ്തത് ഡബ്ലിയു. എച്ച്. ഒ ആണ് .കോവിഡ് 19 എന്നതിൻറെ മുഴുവൻ പേര് Corona virus Disease എന്നാണ്. മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും എനിക്ക് ഇഷ്ടമാണ് യു. എസ് ലേ നാദിയ എന്ന പെൺ കടുവയെ ഞാൻ എൻറെ കൂട്ടുകാരിയായി കൂട്ടിയിട്ടുണ്ട്. എന്നെ ഇല്ലാതാക്കാൻ ആരോഗ്യരംഗത്തും പൊതുരംഗത്തും ഉള്ളവർ രാപ്പകൽ കഷ്ടപ്പെടുന്നുണ്ട്. എല്ലാവരോടും കൂട്ടുകൂടാൻ വളരെ ആഗ്രഹത്തോടെ വന്ന എന്നെ നശിപ്പിക്കാൻ ഉള്ള ആദ്യത്തെ വാക്സിൻ എം. ആർ. എൻ. എ - 1273 പരീക്ഷിക്കുവാൻ സ്വമേധയാ തയ്യാറായ ജെന്നിഫർ ഹാലറിനേയും ഞാൻ കീഴടക്കി. ഞാൻ കൂട്ടുകൂടിയവരുടെ അടുത്തേക്ക് ഡോക്ടർമാരും നഴ്സുമാരും പി. പി ഇ (Personal Protective Equipment) കിറ്റ് ധരിച്ചാണ് എത്താറുള്ളത്. ഇന്ത്യയിൽ കേരളത്തിൽ ആണ് ഞാൻ ആദ്യം എത്തിയത്. ഞാൻ എത്തിയെന്ന് അറിഞ്ഞ ഉടനെ എന്നെ ഓടിക്കാൻ ഷൈലജ ടീച്ചറും കൂട്ടരും നിർത്താതെ ഓടുകയാണ്. എന്നെ ഓടിക്കാൻ ശ്രമിക്കുന്നതിൻ്റെ ഒരിച്ചിരി ദേഷ്യം എനിക്ക് ഷൈലജ ടീച്ചറിനോട് ഉണ്ട്. ഞാൻ വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ സ്കൂളുകൾക്ക് അവധി നൽകിയതിനാൽ എൻ്റെ കൊച്ചു കൂട്ടുകാരെ എനിക്കൊന്നു കാണുവാൻ പോലും സാധിച്ചില്ല. കല്യാണവും ആഘോഷപരിപാടികളും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഒന്നിലും പങ്കെടുക്കുവാൻ ആരും എന്നെ അനുവദിക്കുന്നില്ല. എല്ലാ പരിപാടികളും മാറ്റി വച്ചില്ലേ. പൂരം കാണാൻ മോഹിച്ചാണ് ഞാൻ തൃശൂർ വന്നത്. അതും നടന്നില്ല... ഈസ്റ്ററും വിഷുവും ഒന്നു കൂടുവാൻ സാധിച്ചില്ല. പള്ളിയിലും അമ്പലത്തിലും ജുമാ മസ്ജിദിലും എന്നെ കയറുവാൻ പോലും സമ്മതിക്കുന്നില്ല. കേരളത്തിൽ എത്തുമ്പോൾ വയനാട്ടിൽ കുറച്ചുനാൾ ചുറ്റി സഞ്ചരിക്കണം എന്ന് ആഗ്രഹിച്ചത. പക്ഷേ വയനാട്ടിൽ എത്തിയപ്പോഴേക്കും ആ കലക്ടർ ഇല്ലേ.... വയനാട് ജില്ലാ കലക്ടർ........ ഡോ. അദീല അബ്ദുള്ള ... അവരും കൂട്ടുകാരും കൂടെ അപ്പോൾതന്നെ എന്നെ അവിടുന്ന് ഓടിച്ചു. ചുറ്റും വേലി കെട്ടി. അവരോട് എനിക്ക് ഭയങ്കര ദേഷ്യമാണ്. വള്ളിയൂർക്കാവ് ഉത്സവവും കാണാൻ പറ്റിയില്ല. എന്നെ ഈ ലോകത്തുനിന്ന് നിങ്ങൾ തുടച്ചുമാറ്റും എന്ന് എനിക്ക് അറിയാം. എന്നാലും ഞാൻ പറ്റുന്ന അത്രയും പിടിച്ചുനിൽക്കാൻ ശ്രമിക്കും. എനിക്ക് തിരികെ പോയാലും കുഴപ്പമൊന്നുമില്ല. ഒരുലക്ഷത്തിലധികം ആളുകളെ ഞാൻ കീഴടക്കി കഴിഞ്ഞു. ഇനിയും കുറച്ചു പേരെ കൂടി ഞാൻ കീഴടക്കും. പുറത്ത് ഇറങ്ങാതെ ഇരിക്കുകയും അഥവാ പുറത്ത് ഇറങ്ങിയാൽ മാസ്ക് കെട്ടുകയും വന്നു കഴിയുമ്പോൾ കൈയും മുഖവും സോപ്പിട്ടു കഴുകുകയും ഹസ്തദാനം നടത്താതിരിക്കുകയും ചെയ്യുന്നവരെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം ഇതൊക്കെയാണ് എന്നെ തിരിച്ചറിയാനുള്ള അടയാളം. ശ്വാസകോശമാണ് എൻ്റെ ഇഷ്ട ഭക്ഷണം. നിങ്ങൾ എന്നെ കണ്ടു പേടിച്ചിട്ട് കാര്യമില്ല ജാഗ്രതയോടെ പെരുമാറിയാൽ നിങ്ങൾക്കെന്നെ തുരത്താൻ സാധിക്കും. എൻറെ കുഞ്ഞു കൂട്ടുകാരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ സമയം വെറുതെ കളയരുത് എന്നാണ്. ലോക്ഡൗൺ കാലത്ത് കുട്ടികൾക്കായുള്ള വിജ്ഞാനത്തിനും വിനോദത്തിനും ആയി കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട് അതിൽ ഒരു പദ്ധതിയാണ് “ അക്ഷര വൃക്ഷം” പദ്ധതി. ഇതിൽ നിങ്ങൾ എല്ലാവരും പങ്കാളികളാകണം കേട്ടോ. എന്ന് നിങ്ങളുടെ സ്വന്തം കൊറോണ വൈറസ്. എൻ്റെ കഥ പറഞ്ഞു തീർന്നിട്ടില്ല ഇനിയും കുറെ കാര്യങ്ങൾ പറയാനുണ്ട് . ബാക്കി പിന്നെ പറയാട്ടോ കൂട്ടുകാരെ.....

എമിൽ ഷാജ് പി
3 B സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ