കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശരീരം കൊണ്ടകന്ന് മനസ്സ്കൊണ്ടൊന്നിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശരീരം കൊണ്ടകന്ന് മനസ്സ്കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശരീരം കൊണ്ടകന്ന് മനസ്സ്കൊണ്ടൊന്നിക്കാം


മീമിയുടെ ചങ്ങാതിയാണ് മിനി.പതിവുപോലെ അവൻ കളിക്കാനിറങ്ങി.കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മീൻകാരൻ വന്നു.മിമിയോട് അമ്മ മീൻ വാങ്ങാൻ പറ‍ഞ്ഞു.അവൻ മീൻ വാങ്ങി വന്നു.വന്നയുടൻ സോപ്പെടുത്ത് കൈ കഴുകി.ഇത് കണ്ട് മിനിക്കൊന്നും തോന്നിയില്ല.അവൾ കരുതി മീൻനാറ്റം പോകാനായിരിക്കുമെന്ന്.പക്ഷെ അവൻ അപ്പുറത്തെ വീട്ടിൽപോയി വന്നപ്പോഴും കൈ കഴുകി.അവന്റെ അച്ഛൻ വന്നപ്പോഴും അവൻ അച്ഛന് കൈ കഴുകാൻ സോപ്പെടുത്ത് കൊടുത്തു.മിനി ഇതേപ്പറ്റി മിമിയോട് ചോദിച്ചു.അവൻ കൊറോണയെപ്പറ്റി മനസ്സിലാക്കിക്കൊടുത്തു.പുറത്തുപോയി വന്നാൽ കൈ കഴുകണം. ആളുകൾ കൂടുന്നത് ഒഴിവാക്കണം.എന്നെല്ലാം പറഞ്ഞുകൊടുത്തു.അപ്പോൾ മിനിക്ക് പേടിയായി.മിമി പറഞ്ഞു ആശങ്കയല്ല വേണ്ടത്.ജാഗ്രതയാണ്.

ആയിശ ഹന്ന
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ