Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ യുദ്ധം
കൊറോണയാം വൻ രാക്ഷസനെതിരെ
പോരാടുവാൻ തയ്യാറാ-
യിരിക്കണം നാം ഇന്ന്
യുദ്ധക്കളത്തിൽ വാളു-
മായി ഇറങ്ങിയല്ല
വെറുതെ വീട്ടിൽ ഇരുന്നു കൊണ്ട്
വീട്ടിൽ ഇരിക്കുക പ്രിയ
കൂട്ടുകാരെ
ഇത് ലോകാവസാനം
ആക്കരുത
നമ്മെ ഒരുകുടകീഴിൽ നിർത്തിക്കൊണ്ട്
രാവും പകലും നോക്കടാതെ
വെള്ള കോട്ടും കാക്കിയും ഇട്ടുകൊണ്ട്
കൊറോണ ഭീകര-നെതിരെ ചിലർ പോരാ-ടുന്നു
അവരെ മാനിക്കുക പ്രിയ കൂട്ടുകാരെ
അവരാണ് നമ്മുടെ ജീവൻ
നിലനിർത്തികൊണ്ടിരിക്കുന്നത്
രാവും പകലും അവർ ചെയ്യുന്ന
കാര്യങ്ങൾ നമ്മൾ ഓരോരുത്തർക്ക്
വേണ്ടിയാണെന്നോർതിടുക
അവരാണ് നമ്മുടെ ഡോക്ടർമാർ
നഴ്‌സുമാർ കാക്കിയിട്ട നമ്മുടെ പ്രിയ
കർക്കശക്കാരാം പോലീസുമാമന്മാർ
നമ്മുടെയെല്ലാരുടേയും ജീവനുവേണ്ടി
കൊറോണയ്ക്കെതിരെ പോരാടുന്ന
അവരെ നമ്മൾ സഹായിക്കേണ്ടേ
ഓരോ ഇരുപതു മിനിറ്റിൽ
ഇരുപതു സെക്കന്റ് വീതം സോപ്പോ
ഹാൻഡ് വാഷോ ഉപയോഗിച്ച്
കൈകൾ കഴുകി വൃത്തിയാക്കിടണെ
ജലദോഷം പിടിച്ച
ചേട്ടന്മാർ ചേച്ചിമാർ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മുഖം മറച്ചിടേണം
എങ്ങാനും വീടിന് പുറത്തു കടന്നാൽ
സാമൂഹ്യ അകലം പാലിക്കേണേ
ഒത്തുചേരലുകൾ ഒഴിവാക്കിടണേ
ആളുകളിൽ നിന്ന് ആറടി ദൂരം പാലിക്കണേ
മാസ്കും കൈയുറയും എപ്പോഴും ധരിക്കണം
ബന്ധുക്കളെ കണ്ടാൽ ഹാൻഡ് ഷേക്കേ
വേണ്ട ഒൺലി നമസ്തേ
വ്യാജവാർത്തകളുടെ വലയിൽ പെടാതെ
അനുദിനസംഭവം വിലയിരുത്തികൊണ്ട്
വ്യാജനെ ഫോർവേഡ് ചെയ്യരുതേ
സർക്കാരു പറയുന്നത്
കേട്ടുകൊണ്ടും അറിഞ്ഞുകൊണ്ടും
എപ്പോഴും അതിനനുസരിച്ചു
നന്നായി പ്രവർത്തിച്ചിടാം
യുദ്ധത്തിൽ നമ്മൾ ജയിച്ചിടേണം
മാനവരാശിയെ രക്ഷിക്കണം
നാളെ നമ്മൾ ഒരുമിച്ചിരിക്കുവാൻ
ഇന്ന് അകലം പാലിച്ചിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത
|