ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
കൊറോണ ഒരു മഹാമാരിയാണ്.ഈ വൈറസിന് ഒരു മരുന്നും ഇതു വരെ കണ്ടു പിടിച്ചിട്ടില്ല.കൊറോണ പടർന്നു പന്തലിക്കുന്ന ഈ സാഹചര്യത്തിൽ നാം എല്ലാവരും വളരെ സൂക്ഷിക്കണം. ഇപ്പോൾ തന്നെ ഈ രോഗം ബാധിച്ച് ഒരുപാടുപേർ മരിച്ചു കഴിഞ്ഞു.ഒരുപാടുപേർ രോഗം ബാധിച്ച് കഷ്ടപ്പെടുകയാണ്.ഒരുപാടുപേർ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ചവരുടെ എണ്ണത്തിൻെറ ചെറിയൊരു ശതമാനം ആൾക്കാർ മാത്രമേ രോഗത്തിൽ നിന്നും മുക്തരായിട്ടുള്ളൂ.ചൈനയിലെ വുഹാനിലാണ് ആദ്യത്തെ കൊറോണ റിപ്പോർട്ട് ചെയ്തത്.പിന്നെ ലോകം മുഴുവൻ പടർന്നു പന്തലിക്കുകയായിരുന്നു. കൊറോണയുടെ ലക്ഷണങ്ങൾ ചുമ,ജലദോഷം,തൊണ്ട വേദന,പനി,തലവേദന,ശരീര വേദന,തളർച്ച,ശ്വാസം മുട്ടൽ എന്നിവയാണ്. ആർക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടായാൽ ഉടൻ ആരോഗ്യ കേന്ദ്രത്തിൽ വിളിച്ചറിയിക്കുക.അവരുടെ നിർദ്ദശ പ്രകാരം ചികിത്സ തേടുക.അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക,പുറത്തിറങ്ങേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുക.പുറത്തു പോയാൽ കൂട്ടംകൂടുന്നത് ഒഴിവാക്കുക.വ്യക്തി ശുചിത്വം പാലിക്കുക,കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക തുടങ്ങി സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിച്ച് പ്രവർത്തിച്ചാൽ നമുക്ക് കൊറോണയെ നശിപ്പിക്കാം.കൊറോണയുടെ കയ്യിൽ നിന്നും നമ്മുചെ നാടിനെ സുരക്ഷിതമാക്കാം......ബ്രേക്ക് ദ ചെയിൻ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ