ഭീതമായ് കെടുങ്കാറ്റടിച്ചു ഹേ! കാലമേ മൃത്യുവാം കുതിരയെ പിടിച്ചുകെട്ടാനാരുണ്ട- ഖിലമുലകിൽ? കൺ തുറന്നു കാൺക നീ നാളത്തെ നാളുകളി- ലലയുമിരുട്ടിലാത്മാക്കളെ ജീവ ദുഗ്ദ്ധം നുകർന്നു- മതിവരാത്ത പിഞ്ചു കുഞ്ഞുങ്ങളെ പകർച്ചവ്യാധി തോൽപ്പിച്ച മാനവരാശിയെ നീ കാണുമെനിക്കു തീർച്ച പത്രത്താളിൽവാർത്തകൾ മരണപ്പെയ്ത്താണെങ്ങു- മെന്നോതുന്നു. കാലമേ ......... നിൻ താണ്ഡവത്തിനന്ത്യമില്ലേ? ഹേ! മർത്ത്യാ....... വേണ്ടത് ഭീതിയല്ല ജാഗ്രത .... ...... ജാഗ്രത മാത്രം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത