ഭീതമായ് കെടുങ്കാറ്റടിച്ചു
ഹേ! കാലമേ
മൃത്യുവാം കുതിരയെ
പിടിച്ചുകെട്ടാനാരുണ്ട-
ഖിലമുലകിൽ?
കൺ തുറന്നു കാൺക നീ
നാളത്തെ നാളുകളി-
ലലയുമിരുട്ടിലാത്മാക്കളെ
ജീവ ദുഗ്ദ്ധം നുകർന്നു-
മതിവരാത്ത
പിഞ്ചു കുഞ്ഞുങ്ങളെ
പകർച്ചവ്യാധി തോൽപ്പിച്ച
മാനവരാശിയെ
നീ കാണുമെനിക്കു തീർച്ച
പത്രത്താളിൽവാർത്തകൾ
മരണപ്പെയ്ത്താണെങ്ങു- മെന്നോതുന്നു.
കാലമേ ......... നിൻ
താണ്ഡവത്തിനന്ത്യമില്ലേ?
ഹേ! മർത്ത്യാ.......
വേണ്ടത് ഭീതിയല്ല
ജാഗ്രത .... ......
ജാഗ്രത മാത്രം.