സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ കരുത്തേറിയ പോരാട്ടം : എന്റെ കേരളം
കരുത്തേറിയ പോരാട്ടം : എന്റെ കേരളം
ഇന്ന് നമ്മുടെ ലോകത്തെ ഏറ്റവും കൂടുതൽ അലട്ടികൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ അഥവാ covid-19.ഇതിനെ അതിജീവിക്കുവാൻ വേണ്ടി നാം ഇന്ന് എന്തെല്ലാം കഷ്ടപാടുകളാണ് അനുഭവിക്കുന്നത്. അതുപോലെതന്നെ, ഈ അസുഖം ബാധിച്ചവരെ ശുശ്രൂഷിക്കാൻ ഡോക്ടർമാർ, നഴ്സുമാറ് ഇവരൊക്കെ തന്റെ ജീവൻ തന്നെ പണയം വെച്ചാണ് രാവെന്നോ, പകലെന്നോ ഇല്ലാതെ ഇതിന് എതിരെ പോരാടുന്നത്. ഇതിൽ തന്നെ എത്ര ഡോക്ടർമാരുടെയും, നഴ്സുമാരുടെ ജീവനാണ് പോയത്. ഇതിനെ പൊരുതുവാൻ വേണ്ടി ആരും തന്നെ വലിയാനാണോ, ചെറിയവനാണോ, പണക്കാരനാണോ, പാവപെട്ടവനാണോ എന്ന് ആരും തന്നെ നോക്കാതെ എല്ലാവരും ഒന്നാണെന്ന രീതിയിലാണ് എല്ലാരും കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും. എങ്ങനെയെങ്കിലും കോറോണയെ അതിജീവിക്കണം അതാണ് ഇന്ന് ലോകത്തിലെ എല്ലാവരുടെയും ലക്ഷ്യം. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം നോക്കാതെ തന്നെ നാം ഇന്ന് ഈ മഹാമാരിക്കെതിരെ പോരാടുന്നു. ഇന്ന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത ഈ രോഗത്തിന് മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, വ്യക്തി ശുചിത്വം പാലിച്ചും, സർക്കാർ നൽകുന്ന നിർദേശമനുസരിച്ചും, ആരോഗ്യമന്ദ്രാലയം നൽകുന്ന നിർദേശമനുസരിച്ചു നേരിടാം ഈ മഹാമാരി ക്കെതിരെ. സാമൂഹിക അകലം പാലിക്കാം, അതിജീവിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം