ഗവ. എച്ച് എസ്സ് നെട്ടയം/അക്ഷരവൃക്ഷം/സ്വയം നന്നായാൽ നമുക്ക് നന്ന്
സ്വയം നന്നായാൽ നമുക്ക് നന്ന്
ഈ കൊറോണക്കാലത്ത് അടിയന്തിരമായി ഓരോരുത്തരും മനസ്സിലാക്കി പ്രവർത്തിക്കേണ്ട ചിലതുണ്ട്.
"പത്തായം പെറും, ചക്കി കുത്തും"
എന്നു വിചാരിച്ച് ഒരുണ്ണിയും ഇനി മനപ്പായസം ഉണ്ണണ്ട.
അന്യസംസ്ഥാന തൊഴിലാളികൾ പലരും മടങ്ങിപ്പോയിക്കഴിഞ്ഞു. ബാക്കിയുള്ളവരും പോകും.
പ്രകൃതിയിൽ നിന്നും മാജിക് ഒന്നും പ്രതീക്ഷിക്കണ്ട.
ലോകമെമ്പാടും അവസ്ഥ ബുദ്ധിമുട്ടിലാണ്. നമ്മുടെ അയൽ സംസ്ഥാനം വഴികൊട്ടിയടച്ച് നമ്മളെ പുറത്താക്കി.
അതു കൊണ്ട് പുറത്തു നിന്നും വാങ്ങുന്ന ഭക്ഷ്യധാന്യങ്ങളും മറ്റു വസ്തുക്കളും പരമാവധി കുറച്ച് ഉപയോഗിക്കുക. ഏറ്റവും കുറച്ച് വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കാൻ ശീലിക്കുക. സ്ഥലമുള്ളവർ ചെറിയ രീതിയിലായാലും കൃഷികൾ തുടങ്ങണം. കാരണം സ്ഥിതിഗതികളെല്ലാം പഴയ അവസ്ഥയിലേക്ക് എന്നെത്തും എന്ന് ആർക്കും പറയാൻ പറ്റില്ല.
ദില്ലിയിൽ നിന്നും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കാൽനടയായി കിലോമീറ്ററുകൾ പലായനം ചെയ്യേണ്ടി വരുന്ന കുരുന്നുകളെയോർത്ത് തൽക്കാലം നമുക്ക് ഗംഭീര പാചക പരീക്ഷണങ്ങൾക്ക് അവധി കൊടുക്കാം. ഓരോ മണി ധാന്യവും സൂക്ഷ്മതയോടെ ഉപയോഗിക്കുക....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ