എസ്. ബി. എസ്. ഓലശ്ശേരി/അക്ഷരവൃക്ഷം/ഉണരണം നാം
ഉണരണം നാം
മനുഷ്യന് ആവശ്യമുള്ള വിഭവങ്ങൾ എല്ലാം പ്രകൃതിയിലുണ്ട്. മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം കെടുത്തു കൊണ്ടാണ് പുതുവർഷം ലോക പരിസ്ഥിതി ദിനം നാം ആഘോഷിച്ചത്. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. ആഗോളതാപനം, മലിനീകരണം, വരൾച്ച , വനനശീകരണം, പ്രകൃതിക്ഷോഭം തുടങ്ങി നിരവധി പ്രശ്നങ്ങൾ മനുഷ്യരുടെ അത്യാർത്ഥിക്കും സ്വാർത്ഥതയ്ക്കും വേണ്ടി പ്രകൃതിക്ക് നേരിടേണ്ടി വരുന്നു. പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ മനുഷ്യരെ നാം മാതൃകയാക്കേണ്ടതുണ്ട്. പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ മനുഷ്യർക്ക് . ആ കാലത്ത് അവർ ചെയ്തു കൊടുത്ത നന്മകൾക്കാണ് നമുക്കിപ്പോഴും പരിസ്ഥിതി അതിന്റെ പല വിഭവങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകളോട് അതേ പോലെ തിരിച്ചടിക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. വരൾച്ച, വെള്ളപ്പൊക്കം , ഉരുൾ പൊട്ടൽ , ഭൂമികുലുക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ നാം നിരന്തരം നേരിട്ടു കൊണ്ടിരിക്കുന്നു. നമ്മൾ നട്ടുപിടിപ്പിക്കുന്ന മരങ്ങൾ വളർന്നുവെങ്കിൽ ആമസോണിനെക്കാളും വലിയ കാടായി നമ്മുടെ നാടുകൾ മാറുമായിരുന്നു. എന്നാൽ പരിസ്ഥിതിദിനത്തിലെ ഇത്തിരി സ്നേഹം കഴിഞ്ഞാൽ പരിസ്ഥിതി സംരക്ഷണം നമ്മുടെ ജോലിയിൽ പെടുന്നേയില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം