എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/പെയ്തൊഴിയാതെ

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പെയ്തൊഴിയാതെ

'അമ്മ,'
വെളിച്ചം തൂകുന്ന 'അമ്മ നിലാവേ
പെയ്തൊഴുകുന്നുവോ നിൻ സ്നേഹം
എന്നിലേക്ക്‌ മഴവെള്ളം പോൽ
ആനയിക്കുന്നുവോ മതിവരുവോളം
പെയ്തൊതോഴിയാത്ത നിൻ സ്നേഹം
എൻ മനസ്സിന്റെ ഭിത്തിയിൽ കുളിരേകുന്നുവോ .
അനന്തമാം ആകാശത്തിന്നാഴംപോൽ....
അളന്നറിയുവാൻ കഴിയുന്നില്ലമ്മേ നിൻസ്‌നേഹം

ആയിരം പൂമൊട്ടുകൾ വിരിഞ്ഞ
നിൻ വദനത്തിൽ അലങ്കാരമില്ലാതെ,,,,,
തന്നെന്തൊരു ഭംഗി ; ഈ മാനന്ത വാടിയിൽ
പറന്നു നടക്കും ഞാനല്പം തേൻ നുകരാൻ
നിൻ അമൃതാർന്ന സ്നേഹമെന്ൻ
കവിളിൽ തലോടുമ്പോൾ അറിയാതെൻ
ഉള്ളം നിറഞ്ഞുവോ ; തോരാതെ
പെയ്തൊഴുകുന്ന ഈ സ്നേഹം
തന്നെ എൻ ഉഛ്വാസ വായു......
അമ്മെ .....നിൻ അംബുജാക്ഷമാം നേത്ര പടലങ്ങളിൽ
വിരിയും കണ്ണീർ പൂ തന്നെൻ ജീവിതത്തെ നയിക്കും നാമ്പ്
സർവ്വത്തിലും വിളങ്ങി നിൽക്കും നിൻ സമീപനം ഞാൻ
രണ്ടു കരങ്ങളാൽ സ്വീകരിക്കുന്നു ........
കോരി പെയ്തൊഴുകൂ അമ്മെ നീ ''
എന്നിൽ ;;ഞാൻ നിൻ ആത്മാ -
വിൽ ലയിക്കട്ടെ ;;;ഒരു നദി പോൽ
ഒരു താളത്തിൽ ഒരു വഴി
ഒഴുകീടാമീജീവിതം .......
          
 

ശ്രുതിമോൾ
9.C എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത