പുലർകാലമണിഞ്ഞുഭൂതലം കുളിരിൽ കുളിച്ചു നിൽക്കവേ, വരവായ് പറവകൾ വാനി - ലലയായ് നിറയും കളകൂജനം. മഴയിൽക്കുളിർത്ത ധാരാതലം തളിരും തരുമണിഞ്ഞു നിൽക്കെ മിഴിയാലത് കണ്ടുണരുവോർ - ക്കമൃതം വേറെ വേണമോ ? ശതകോടി വർണ്ണരാജികൾ ചിതറിച്ചണയുന്ന അംശുമാൻ മടിയാതെ വിളിക്കയാണുണരാൻ കർമ്മപഥത്തിലെത്തുവാൻ ഇരവും പകലുമേകുവാൻ പതിവായ് ചുറ്റുന്ന മേദിനി പരിവാരങ്ങളെ നന്നേ പരിപാലിക്കുന്നു നിത്യവും സൂര്യരശ്മിതൻ തല്ലേറ്റ് അടർന്നുവീഴുന്ന ഇതളുകൾ. സൂര്യതാപത്താൽ കൊഴിയുന്നു മൊട്ടുകൾ. സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത