രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/മനുഷ്യ ജീവന്റെ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13673 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മനുഷ്യ ജീവന്റെ ഭീതി സൃഷ്ടിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യ ജീവന്റെ ഭീതി സൃഷ്ടിക്കുന്നു

പകരുന്ന മാരകമായ വൈറസ് രോഗമാണ് കോവിഡ്-19 എന്ന കൊറോണ. ആദ്യമായിട്ടാണ് ഇത്തരമൊരു വൈറസ് ലോകത്തുണ്ടായത്. പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റ ലക്ഷണങ്ങൾ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ പിന്നീട് മറ്റൊരാളിലേക്ക് പടർന്നുപിടിക്കുകയും ചെയ്തു. അങ്ങനെയങ്ങനെയാണ് നമ്മുടെ നാട്ടിലും ഈ മഹാമാരി പെയ്യാനിടയായത്. ഈ രോഗത്തിന്റെ ഭീതിയിൽ ജീവിക്കുകയാണ് ഇന്ന് ഓരോ മനുഷ്യനും. തീപടരുന്നതിനേക്കാൾ കൊറോണ പകരുന്ന ഈ കാലത്ത് ഭീതിയല്ല കൂടുതൽ ജാഗൃതയാണ് നാം എടുക്കേണ്ടത്. കൊറോണ രോഗത്തിന്റ ഭീതിയിൽ സ്കൂളുകളിൽ കുട്ടികൾക്ക് പരീക്ഷപോലും നടത്താൻ പറ്റാതെ നേരത്തെ തന്നെ സ്കൂളുകൾക്ക് അവധി നൽകി. ആഘോഷങ്ങളും മറ്റ് കാര്യപരിപാടികളും മാറ്റി വയ്‌ക്കേണ്ടി വന്നു. കുട്ടികൾക്കായാലും മുപുറത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ആരാധനാലയങ്ങളിൽ പോകാൻ പറ്റാതെ വെറും പൂജ മാത്രമാക്കി. മംഗളകർമ്മങ്ങൾ പലതും മാറ്റിവയ്ക്കുകയും, മറ്റുപലത്‌ വെറുമൊരു ചടങ്ങുമാത്രമാക്കുകയും ചെയ്തു. അതുപോലെതന്നെ ആളുകൾ കൂട്ടംകൂടിയുള്ള പരിപാടികൾ നടത്താൻ അനുവദനീയമല്ല. ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയതോടെ ആരോഗ്യപ്രവർത്തകർ രാപ്പകലില്ലാതെയാണ് ഓരോ രോഗിക്ക് വേണ്ടിയും കഷ്ടപ്പെടുന്നത്....... അതുപോലെതന്നെ ആശുപത്രികളിൽ അണുനശീകരണം ഉഉർജ്ജമാക്കി. വീടുകളിലായാലും ആശുപത്രികളിലായാലും രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും എല്ലാവിധ ചികിത്സയും, പരിചനങ്ങളും ആരോഗ്യപ്രചെയ്തുകൊടുക്കുന്നുണ്ട്. ഈ സമയത്ത് ശാരീരിക ശുചിത്വവും, പരിസര ശുചിത്വവുമാണ് നാം പാലിക്കേണ്ടത് തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. രോഗം വന്നിട്ടു ചികില്സിക്കുന്നതിലല്ല സ്വയം രോഗപ്രതിരോധശക്‌തി വർധിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്. ഇത്തരം ശുചിത്വപ്രവർത്തനങ്ങളിൽ ശ്രദ്ധേയരായാൽ തന്നെ നമ്മുടെ നാട്ടിൽ എത്തിയ മഹാമാരിയായ കൊറോണ എന്ന മാരകമായ വൈറസ് രോഗത്തെ നമുക്ക് ഈ ലോകത്തുനിന്നും തന്നെ തുരത്താം

തൃഷ്ണ
5 ഇ രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം