ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/അന്ധതയുടെ വൈറസുകൾ
അന്ധതയുടെ വൈറസുകൾ
പണ്ടുതൊട്ടേ അണുജീവികൾ നമ്മുടെ ലോകത്തുണ്ട്.മനുഷ്യനും മുമ്പേ തന്നെ...മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത പണ്ടു കാലത്തും ജീവനുതന്നെ ഭീഷണിയായ മാരകരോഗങ്ങൾ ഉണ്ടായിട്ടുണ്ട്.ദൈവകോപം,മുജ്ജൻമപാപം എന്നിവയൊക്കെയാണ് രോഗത്തിന് കാരണം എന്ന് അക്കാലത്ത് ജനങ്ങൾ വിശ്വസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ ലൂയിസ് പാസ്ചർ രോഗാണുക്കളെ കണ്ടെത്തിയതോടെ ഇത്തരം മിഥ്യാ ധാരണ പൂർണ്ണമായല്ലെങ്കിലും തകർന്നു എന്നു തന്നെ പറയാം.നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ ഇത്തിരികുഞ്ഞൻമാരെക്കുറിച്ചുള്ള അറിവ് വൈദ്യശാസ്ത്രത്തന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളിലൂടെ മനുഷ്യന് ഒരുപാട് രോഗങ്ങളെ കീഴ്പ്പെടുത്തുകയും ചെയ്തു. ഇന്ന് നമ്മുടെ ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസിന്റെ പിടിയിലാണ്.നിരവധി ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു.ഓരോ ജനവും ഇതിനെ കീഴ്പ്പെടുത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.എല്ലാറ്റിനും മേലെ മനുഷ്യനാണെന്നും മനുഷ്യനൊരിക്കലും നാശം സംഭവിക്കില്ലെന്നും അഹങ്കരിച്ചവർക്ക് ഒരു തിരിച്ചടിയേകാൻ ഇത്തരം ഇത്തിരിക്കുഞ്ഞൻമാർക്ക് കഴിയും എന്നവൻ തെളിയിച്ചു കഴിഞ്ഞു. എങ്കിലും ശാസ്ത്രം ഇത്രയും. വളർന്നുകഴിഞ്ഞിട്ടും അന്ധവിശ്വാസം മുറുകെ പിടിക്കുന്ന വരും അത് മുതലെടുക്കുന്ന വരും ഉണ്ടെന്നത് കഷ്ടം തന്നെ.ശാസ്ത്രവും സാങ്കേതികവിദ്യയും മാത്രം വിചാരിച്ചാൽ ഈ രോഗം തുരത്താൻ കഴിയില്ല. നമ്മൾ ഓരോരുത്തരും വിചാരിക്കണം.ഇതുപോലുള്ള ഇത്തിരിക്കുഞ്ഞൻമാർ ഇനിയും ഉടലെടുത്തേക്കാം.എല്ലാത്തിനേയും മറികടക്കാൻ നമുക്ക് ഒരേ മനസ്സോടെ മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ