ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ലോക നൻമയ്ക്കായി ഒരു ചെറുതിരി വെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക നൻമയ്ക്കായി ഒരു ചെറുതിരി വെട്ടം

                           കോറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോകം മുഴുവൻ ലോക് ഡൗണിൽ നിശ്ചലമായതിനെ തുടർന്ന് ലോകത്തിന് സംഭവിക്കുന്ന ചില മാറ്റങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണ്. ലോക ജനതയുടെ വേദന ഉള്ളിൽ കിടന്ന് പിടയുമ്പോഴും ലോക് ഡൗൺ നൽകിയ ചില അസുലഭ നിമിഷങ്ങൾ വലുതാണ് എന്നാണ് ശാസ്ത്രലോകവും പരിസ്ഥിതി സംരക്ഷകരും പറയുന്നത്.
                         മനുഷ്യർ വീടുകളിൽ കഴിയുന്നതും ഫാക്ടറികൾ അടച്ചിടുന്നതും അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറയാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഡൽഹിയുൾപ്പെടെയുള്ള മലിനീകരണം കൂടിയ സ്‌ഥലങ്ങളിൽ അന്തരീക്ഷ നിലവാരം തൃപ്തികരമായി മാറി. മാത്രമല്ല പതിറ്റാണ്ടുകൾക്കു ശേഷം ഗംഗാ നദി മാലിന്യമുക്തമായി ഒഴുകിയതും ലോകം കണ്ടു.
                        അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു വീഡിയോ ആണ് നമ്മെ ഏറെ ചിന്തിപ്പിച്ചത്. ഡൽഹിയിലെ ഒരു തെരുവിൽ ആസ്ത്‌മ രോഗം ബാധിച്ച ഒരു 21 വയസ്സുകാരൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വാഭാവികമായ രീതിയിൽ ശ്വാസോച്ഛാസം നടത്തുന്നത്. വിഷമയമായ പുകപടലങ്ങൾ ഇല്ലാതെ ശുദ്ധവായു ശ്വസിക്കുന്നതിനാൽ ആസ്ത്‌മ രോഗത്തിന് വലിയ ശമനമുണ്ടെന്ന് അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് തന്നെ കുളിർമയാണ്. '
                        ലോക് ഡൗണിൽ മനുഷ്യർ പുറത്തിറങ്ങാതെ കഴിയുന്നതിനാൽ ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ഭൂവൽക്കത്തിലെ ചലനങ്ങൾ വൻതോതിൽ കുറഞ്ഞെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു. വൻ തോതിലുള്ള വാഹനഗതാഗതം, ചരക്കു നീക്കം, റിയൽ എസ്റ്റേറ്റ്, ഖനനം തുടങ്ങിയ എല്ലാ വ്യവസായങ്ങളും നിശ്ചലമായതോടെയാണ് ഈ പ്രതിഭാസം എന്നാണ് പഠനം.
                        പ്രകൃതിക്കുണ്ടായ മാറ്റമാണ് മറ്റൊരു വിസ്മയം . ശബ്ദ വായു മലിനീകരണങ്ങൾ കുറഞ്ഞതോടെ ജീവജാലങ്ങളുടെ വൈവിധ്യമായ സാന്നിധ്യമാണ് മറ്റൊരു കാഴ്ച . കാടിനോട് ചേർന്നുള്ള റോഡുകളിലും റെയിൽവേ ട്രാക്കിലുമെല്ലാം മാൻ, മയിൽ തുടങ്ങിയ ജീവികളുടെ വിഹാര സ്ഥലമായി. ഇരുവശവും പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങൾ നിറഞ്ഞ റോഡുകൾ കണ്ണിനു നൽകുന്ന വിസ്മയം പറഞ്ഞറിയിക്കാൻ കഴിയില്ല. മനുഷ്യൻ പ്രകൃതിയിലെ മാറ്റം നേരിട്ടറിയുകയാണ്.

                       മനം കുളിർക്കുന്ന ഈ കാഴ്ചകൾക്കപ്പുറം ലോകം കൊറോണ എന്ന മഹാമാരിയെ നാം തോൽപ്പിച്ച് മുന്നേറും. അതിജീവനത്തിന്റെ ഈ നാളുകളിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു നല്ല നാളേയ്ക്കായ് പ്രാർക്ഷിക്കാം ഒപ്പം ഒന്നു കൂടി നാം ഓർക്കണം പ്രകൃതിയെ, ഭൂമിയെ അറിഞ്ഞ് ജീവിക്കുക

ഐശ്വര്യ വി നായ‍ർ
9A ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം