ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/കർമ്മഫലം

Schoolwiki സംരംഭത്തിൽ നിന്ന്

കർമ്മഫലം

മനസ്സിലാവുന്നു എനിക്ക് പലതും
പാപവീചികൾ എന്നിൽ അടിയുന്നു
ശൂന്യമാക്കുന്നു പലതിനെയും അത്
ഒടുവിൽ ജീവിതവും ശൂന്യമാക്കി

പണക്കെട്ടുകൾ കടലാസു കഷണങ്ങളായി
വലിച്ചെറിഞ്ഞ അരിമണികൾ ചിരിക്കുന്നു
ഞാനല്ല നമ്മളാണെന്ന് പഠിച്ചു
എനിക്കുമേലെ പരുന്തും പറന്നു

ശ്വാസമാണ് വലുത് പ്രതാപമല്ല
ആ ഒരാളെ ഞാൻ മറന്നു പോയി
ഒന്നോർത്തിരുന്നങ്കിൽ പൊറുക്കു
ഇനി അനുഭവിക്കുക തന്നെ രക്ഷ

 

വിഷ്ണ‍ുപ്രിയ
10 L ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത