Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വിലാപം
ഞാനാണ് പ്രകൃതി
നീ തകർത്തു മുറിച്ചു വികൃതിമാക്കിയ വിലാപപ്രകൃതി
എന്റെ ശിഖരവും മുറിച്ചു
നാഡി ഞരമ്പുകൾ അറുത്തു
എന്റെ പ്രാണസഖിയാം മല നിരയും
എന്റെ മക്കളായി മാറിയ
കുന്നിൻ ചരിവും
വെട്ടി നുറുക്കി തിമിർത്തു
രസിച്ചു മണ്ണിൽ
നിന്റെ സ്വപ്‌നങ്ങൾ നീ നിർമിച്ച നിന്റെ സ്വപ്ന മേടകൾ പണിതു
നിന്റെ വികസനം കാരണം വിണ്ണിൽ മഴ തിമിർത്തു രോഗം വർധിച്ചു നശിച്ചു തുടങ്ങി
മഴ വന്നു വെയിൽ വന്നു
ഫലങ്ങൾ കായ്ച്ചു തുടങ്ങി
കൊത്തി പറിക്കാൻ കിളികൾ ഇല്ല
നീ മറന്നു നിന്റെ ബാല്യം
ചിരിച്ചു ഒഴുകിയ മലരണി
പുഴയും കുഞ്ഞു പരൽ മീനും
വഞ്ചി പാട്ടിന്റെ ഈണവും
ഉണർന്നു മരവും കിളികളും
ആ കാലം പോയി
ഇനി വരില്ലെന്ന് അറിയാം
ആരാണ് തെറ്റുകാരൻ
നീയോ നിന്റെ യന്ത്രങളൊ
അതോ നിന്നെ തന്നെ കൊന്ന് തിന്ന
നിന്റെ
പണമോ
ഉത്തരം കിട്ടാത്ത ചോദ്യം
നിനക്കു മാപ്പില്ല മനുഷ്യാ
ഈ വിണ്ണിൽ
എല്ലാം എന്റെ കൈയിൽ ആണ് എന്ന് പറഞ്ഞു
ചിരിച്ചു രസിച്ചു
ദൈവം നിന്നെ നോക്കി ചിരിച്ചു
നിന്റെ വികൃതികൾ കണ്ടു
നീ വിണ്ണിൽ വാരി എറിഞ്ഞു വിഷപുകകൾ
മലിനമാക്കി എന്റെ മേനി നിറയെ
മഹാമാരി വന്നതും
നീ അറിഞ്ഞില്ല
അറിയാതെ നീ നടന്നു
മാറി ഉടുക്കാൻ ഇല്ല
മാറി കഴിക്കാൻ ഇല്ല
ഒരു മഹാമാരി നിന്റ
ജീവിതം മാറ്റി
ഒരറ്റ വൈറസിൽ എല്ലാം
നീ തീർത്ത വലിയ വേലികൾ പൊട്ടിച്ചിതറി
എല്ലാം അറിഞ്ഞ് നീ തകർത്തെറിഞ്ഞു വിണ്ണിനെ
നല്ല നാളെക്കായി പുതിയ
തലമുറക്കായ് ജീവാമൃത് നൽകാം
നിൻ അമ്മയെ പോലെ കാത്തു
വെച്ചിടാം
|