ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/രോഗപ്രതിരോധശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധശീലങ്ങൾ

രോഗപ്രതിരോധശീലങ്ങൾ

                      രോഗങ്ങൾ മനുഷ്യന്റെ ശാരീരികവും മാനസികവുമായ അവസ്ഥയ്ക്ക് വ്യതിയാനം ഉണ്ടാക്കുന്നു.അത് പലവിധകാരണങ്ങളാൽ ഉണ്ടാകാവുന്നതാണ്.രോഗങ്ങൾ വ്യക്തിയെ മാത്രമല്ല അവരുടെ കുടുംബത്തെയും സമൂഹത്തെയുമാണ് ബാധിക്കുന്നത്.രോഗങ്ങൾക്ക് കാരണം ഒരു പരിധിവരെ നമ്മുടെ തെറ്റായ ശീലങ്ങളാവാം.അപ്പോൾ നാം തന്നെയാണ് മുൻകരുതലുകൾ എടുക്കേണ്ടത്.അതിനായി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്.നാം മൂലമുണ്ടാകുന്ന രോഗങ്ങൾ നാം തന്നെയാണ് തടയേണ്ടത്.ഓരോ മനുഷ്യനും വ്യത്യസ്ത രീതിയിലാണ് രോഗപ്രതിരോധശേഷി ഉള്ളത്.വിവിധ മാർഗങ്ങളിലൂടെ രോഗപ്രതിരോധശേഷി നേടിയെടുക്കുക എന്നതാണ് പരിഹാരം.
               രോഗപ്രതിരോധം എന്നത് രോഗം തടയാനുള്ള ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ കഴിവാണ്.രോഗപ്രതിരോധശേഷി കുറവുള്ളവർക്കാണ് രോഗം വരാനുള്ള സാധ്യത കൂടുതൽ.രോഗപ്രതിരോധശേഷി നേടുന്നതിനായി ചില ശീലങ്ങൾ വളർത്തിയെടുക്കുന്നത് നന്നായിരിക്കും.കൈകൾ സോപ്പുപയോഗിച്ച് കഴുകുക,ദിവസവും കുളിക്കുക,പോഷകാഹാരം കഴിക്കുക,രോഗികളുടെ അടുത്തേയ്ക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക,വീടും പരിസരവും ശുചിയായി സൂക്ഷിക്കുക തുടങ്ങിയവ നാം അനുവർത്തിക്കേണ്ട ശീലങ്ങളാണ്.കോവിഡ് 19 എന്ന വൈറസിനെ നേരിടാനും നാം ഇവയൊക്കെ പാലിക്കണം.പകർച്ചവ്യാധി വരുമ്പോൾ മാത്രമല്ലനാം ഈ മുൻകരുതലുകൾ എടുക്കേണ്ടത്.അത് നമ്മുടെ ജീവിതശൈലിയായിതന്നെ മാറണം. "ആരോഗ്യകേരളം നമ്മുടെ സ്വന്തം" അതാവട്ടെ നമ്മുടെ ആപ്തവാക്യം
അൽഫോൻസ സെബാസ്റ്റ്യൻ
9 ദേവമാതാ എച്ച് എസ് ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം