Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെ ക്വാറന്റൈൻ
തെങ്ങേട്ട കാട്ടിലെ മീനു തത്തയും ചിക്കു മൈനയും ഉറ്റ ചങ്ങാതിമാരായിരുന്നു . ഒരു ദിവസം മീനു തത്തയും ചിക്കു മൈനയും പഴയത് പോലെ പാറി പറന്ന് കളിക്കുന്നില്ല. എന്തോ വിഷമം പോലെ. ഇതുകണ്ട പാറു കുഞ്ഞുകുരുവി ചോദിച്ചു :എന്തു പറ്റി ചങ്ങാതിമാരെ? പതിവില്ലാതെ എന്താ വെറുതെയിരിക്കുന്നത് . അറിഞ്ഞില്ലേ? മനുഷ്യരും പുറത്തിറങ്ങുന്നില്ല . അതെന്താ? പാറു കുരുവി ചോദിച്ചു. പുതിയ തരം വൈറസ് ഇറങ്ങി മീനു തത്ത പറഞ്ഞു . വൈറസ്? പാറു കുരുവി ചോദിച്ചു. അതെ, പുതിയ തരം വൈറസ് ഇറങ്ങി. അതിന്റെ പേര് കൊറോണ എന്നാണ് ചിക്കു മൈന പറഞ്ഞു .
ഈ വൈറസ് മനുഷ്യർക്കും പലർക്കുമുണ്ടത്രെ, മീനു തത്ത പറഞ്ഞു.
"ഇപ്പോൾ നല്ല വായുവുണ്ട്, നല്ല കാറ്റ്. ഇപ്പോൾ പലതരം മരങ്ങളും ചെടികളും കിളിർക്കുന്നുണ്ട്. ധാരാളം പൂക്കളുമുണ്ട്. പക്ഷെ !
എന്തുപറ്റി ചിക്കു? പാറു കുരുവി ചോദിച്ചു. ഇതെല്ലാം ഉണ്ട് പക്ഷെ ഒരു വല്ലായ്മ പോലെ തോന്നുന്നു ചിക്കു മൈന പറഞ്ഞു. അതു ശരിയാ മീനു തത്ത മൂളി. പാറു കുരുവി ചോദിച്ചു നമുക്ക് ഗ്രാമത്തിലേക്ക് പോയാലോ. അതു നല്ലതാണ് ചിക്കു മൈന പറഞ്ഞു. അങ്ങനെ അവർ മൂന്നുപേരും കാടിനടുത്തുള്ള ടൂറിസ്റ്റ് ഗ്രാമത്തിലേക്ക് പറന്നു.
അങ്ങനെ അവർ ഗ്രാമത്തിലെത്തി. ഗ്രാമത്തിലെ വഴികളിലും റോഡുകളിലും ആരെയും അവർ കണ്ടില്ല. കൂടുതൽ കടകളും അടച്ചിരിക്കുന്നു. മാത്രമല്ല തുറന്ന കടകളിലൊന്നും ആരെയും കാണുന്നില്ല .
പിന്നീട് ചിക്കു അവിടെയുള്ള മാവിൽ ഇരുന്നു കൊണ്ട് പറഞ്ഞു. പാറു, മീനു, ഇവിടെ വാ ദാ അത് നോക്കൂ. എന്താ അത്? മീനു തത്ത ചോദിച്ചു. ദാ ആ കടയിൽ നിൽക്കുന്നയാൾ എന്തോ വെച്ച് അയാളുടെ മുഖം മറച്ചിരിക്കുന്നു ചിക്കു മൈന പറഞ്ഞു. ശരിയാ പാറു കുരുവി പറഞ്ഞു. ശരിയാ , മീനു തത്ത മൂളി . വാഹനങ്ങളും പതിവുപോലില്ലല്ലേ വാഹങ്ങളും കുറവ്. പാറു കുരുവി പറഞ്ഞു . ശരിയാ , ചിക്കുവും മീനുവും പറഞ്ഞു .
ദാ അത് നോക്കൂ പോലീസുകാർ ചിക്കു പറഞ്ഞു. ശരിയാ മീനുവും പാറുവും പറഞ്ഞു. വഴിയരികിലെ ഞാവൽ മരത്തിൽ ഇവരുടെ കൂട്ടുകാരൻ അപ്പു കുരങ്ങൻ താമസിച്ചിരുന്നു . അവൻ വളരെ ദുഃഖിതനായിരുന്നു. അപ്പൂ എന്തുപറ്റി? പാറു അപ്പുവിനോട് കാര്യം അന്വേഷിച്ചു.
അപ്പു പറഞ്ഞു ഇപ്പോൾ കോവിഡ് -19 എന്ന രോഗം ബാധിച്ചു ഒരുപാട് പേർ മരണത്തിനു കീഴടങ്ങി. ഒരുപാട്പേർക്ക് ഈ കോവിഡ് -19 എന്ന രോഗം സ്ഥിതീകരിക്കുന്നു. ഞങ്ങൾക്ക് ആഹാരവും ഇല്ലാതായി അതുകൊണ്ടാണ് ഞാൻ വിഷമിക്കുന്നത്. അപ്പു പറഞ്ഞു നിർത്തി.പാറു കുരുവി പറഞ്ഞു ശരി ശരി നമ്മളെക്കൊണ്ട് ഇപ്പോൾ എന്താ ചെയ്യാൻ സാധിക്കുന്നേ. നീയും നിങ്ങളുടെ വീട്ടുകാരും ഞങ്ങളുടെ കൂടെ കാട്ടിലേക്ക് വരൂ ഞങ്ങളെക്കൊണ്ട് നിങ്ങളെ സഹായിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല ഞങ്ങളെക്കൊണ്ട് നിങ്ങളെ സഹായിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല ഞങ്ങളെക്കൊണ്ട് കഴിയുന്നത് ഞങ്ങൾ ചെയ്യാം അപ്പു നീ വിഷമിക്കേണ്ട കേട്ടോ പാറു കുരുവി നിർത്തി. വരൂ നമുക്ക് പോകാം മിനുതത്ത പറഞ്ഞു. ഇതുകേട്ടപ്പോൾ അപ്പുവിനും കുടുംബത്തിനും വളരെ സന്തോഷമായി അപ്പോൾ അവർ പറഞ്ഞു എങ്കിൽ വരൂ നമുക്ക് പോകാം. ഒരു കാര്യം ചോദിക്കാൻ മറന്നുപോയി നിങ്ങൾക്ക് ആർക്കെങ്കിലും വല്ല കുഴപ്പവും ഉണ്ടോ പാറക്കുരുവി ചോദിച്ചു. അപ്പു കുരങ്ങൻ പറഞ്ഞു എനിക്കൊരു ചെറിയ പനിയുണ്ട് അമ്മയ്ക്ക് ഒന്നും ഇല്ല അച്ഛനും ഒന്നുമില്ല. പനിയോ ചിക്കു ചോദിച്ചു. അപ്പു നീ 28 ദിവസം നിന്റെ താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങരുത് ആരുമായി ഇടപെടാൻ ഇടവരരുത് ചിക്കു മൈന പറഞ്ഞു. മീന തത്തയും കൂട്ടുകാരും പറഞ്ഞു. ഞങ്ങൾ നിനക്ക് വേണ്ട ഭക്ഷണം എത്തിക്കാൻ കേട്ടോ. നന്ദി ചങ്ങാതിമാരെ ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല
നിങ്ങളുടെ വാക്കുകൾ ഞാൻ പാലിക്കാം അപ്പു കുരങ്ങൻ പറഞ്ഞു.
" പ്രകൃതിയുമായി ഇണചേരൂ. ശുചിത്വം പാലിക്കൂ. അകലം പാലിക്കൂ. "
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|