സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വശീലം

ശുചിത്വ ശീലമുള്ളവൻ,
ശുചിത്വ ബോധമുള്ളവൻ,
ഉറച്ച പൗരനായിടും, ഉലകിനു
 കരുത്തനും .ഉറക്കം വിട്ടുണരാതെ,

മയക്കം ശീലം വയ്ക്കുവോൻ,
മറന്നിടുന്നു തന്നെയും, തൻ്റെ
ചുറ്റുപാടിനേം. ശുചിത്വം വന്ന
ശിശുവിനും, ഇരുത്തംവന്ന നാടിനും,

പവിത്രമേകിടുന്നതും, ശുചിത്വം
 തന്നെ നിശ്ചയം. കേരളത്തെയെന്നു മേ ,
കോമളത്വമാക്കുവാൻ ,കരങ്ങളിൽ
തുടങ്ങണം ശുചിത്വമതിരാവിലെ .

സ്വയത്തിലാരംഭിച്ചത്
ഗ്യഹത്തിൽ വ്യാപാരിച്ചത്
പരത്തിലാകമാനമായ്
പടർന്നു പരിലസിക്കണം.

വാക്കിലല്ല ശുദ്ധി ,
പ്രവർത്തിയാണു വൃത്തി,
വിദ്യാധനം പോലെ,
ശുചിത്വം ശീലമാക്കാം'

എയ്ഡൻ കെ സോണി
9 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത