വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്രഭാതം

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meera04 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രഭാതം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതം

നിദ്രയിലാണ്ടുപോം മിഴികൾ തുറക്കവേ
വാരികയായു പൊന്നിൻ കിരണങ്ങൾ വീഥിയിൽ
പ്രഭാതമേ നിൻ വരവിനെ വരവേൽക്കാൻ
വാരികയായ നിൻ സ്തുതിപാടാൻ കിളികളും

പൊൻചിലങ്കകെട്ടി ഒഴുകും കൊച്ചരുവി
സൂര്യകിരണത്താൽ വൈരം പൊഴിക്കവേ
ഞാനും നിൽക്കയായ് നിന്നെനോക്കി
ആ കൊച്ചുവയല് വരമ്പിൽ
   
ഹിമകണങ്ങൾ ചൂടിയ പുല്നാമ്പുകളിൽ
ഇളം പാദം ചവിട്ടി ഞാൻ നടക്കവേ
തെന്നൽ വന്നു തലോട്‌മെൻ മെയ്യിനെ
അരുവിയുടെ ഓളങ്ങൾ തലോട്‌മെൻ പാദങ്ങളെ

ഒടുവിൽ നീ ഒരുനൂറ്‌ മധുരമാം
ഓര്മകള്നല്കി യാത്രയാകും നേരം
ഇരുളിനെയകറ്റാൻ വിണ്ണിലെ
വെള്ളിത്തോണിയും താരവും വരികയായ്

എങ്കിലും ഞാനിതാ ഈ കൊച്ചു
വരമ്പിൽ നിൽപ്പൂ ഏകയായി
വീണ്ടും നീ വരുമെന്ന പ്രതീക്ഷയിൽ
എൻ പ്രഭാതമേ നീ വരുമെന്ന പ്രതീക്ഷയിൽ .

 

ഐശ്വര്യ എസ്‌
6 C വി വി എസ ഡി യു പി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത