സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/തേങ്ങലൂറും പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cnnglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തേങ്ങലൂറും പ്രകൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേങ്ങലൂറും പ്രകൃതി

നിറമണമൂറുന്ന മധുര തേൻ നുകരുന്ന
അനുഭവ പകർച്ചയാം പ്രപഞ്ചമേ
നിൻ മക്കളെന്നോണം നിലനിൽക്കുമോ
മേടും പുഴയും മനുഷ്യനും
നിൻ നില നിൽപ്പിനായ് കൈകോർത്തിടും
പ്രകൃതി രമണീയത വർദ്ധിപ്പിക്കുമോ
പച്ചപ്പിൻ നിറപ്പകിട്ടിൽ അലയാടുമാ
വൃക്ഷലതാദികളും നിറം വാരി വിതറുമാ
മനോഹര പുഷ്പങ്ങളും
അവയിൽ ആശ്രയം നേടുമാ പക്ഷിക്കൂട്ടങ്ങളും
ഒത്തുചേർന്നിടും എൻ പ്രകൃതി
ജീവിത നിലനിൽപ്പിനായി മനുഷ്യർ
ആശ്രയിക്കുന്ന പ്രകൃതിയെ
കുത്തി നോവിക്കുന്ന കാലഘട്ടം
മരങ്ങൾ മുറിച്ചിടും വയൽ പരപ്പിൽ
പച്ചപ്പു നികത്തിയും
അമ്മയാകുന്ന പ്രകൃതിയെ വേദനിപ്പിച്ചിടും
ദുഷ്ടരായ മനുഷ്യരെന്ന സത്യം നാം
ഓർത്തിടേണം കൂട്ടരേ
എന്നും ഓർത്തിടേണം കൂട്ടരേ
 

ശ്രിയ കെ ജെ
4 ഡി സി.എൻ.എൻ. ജി എൽ പി.എസ്;ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത