ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് 19 നമ്മെ ഓർമ്മപ്പെടുത്തുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 നമ്മെ ഓർമ്മപ്പെടുത്തുന്നത്      
ഭീകരമായ ഒരു മഹാവ്യാധി നമ്മുടെ ഈ ലോകത്തിൽ പിടിമുറുക്കിയ ഈ കാലത്ത് ഈ വാക്കിന് മർമ്മപ്രധാനമായ പ്രധാന്യമുണ്ട്. വ്യക്തമായ ബോധത്തോടുകൂടി ശുചിത്വത്തെ സമീപിക്കാത്തത് മൂലം നമുക്ക് നൽകേണ്ടിവന്ന വില പതിനായിരക്കണക്കിന് മനുഷ്യജീവനുകൾ ആയിരുന്നു എന്നതാണ് ഈ വാക്കിന് ഇത്രത്തോളം പ്രാധാന്യം നൽകുന്നത്. വൃത്തിഹീനമായ സാധനസാമഗ്രികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ശുദ്ധവും സ്വതന്ത്രവുമായിരിക്കുന്നതിൻെറ അമൂർത്തമായ അവസ്ഥയും അത് കൈവരിക്കുന്നതിനും പരിപാലിക്കുന്നതിനുള്ള ശീലവുമാണ് ശുചിത്വം എന്ന വാക്ക് മൂലം നിർവച്ചിക്കപ്പെട്ടിട്ടുള്ളത്. 

നവീനമായ ഈ കാലഘട്ടത്തിൽ മനുഷ്യൻ ശുചിത്വത്തെ വിലമതിക്കുന്നില്ല എന്നതിന് നമുക്ക് മുൻപിൽ ഉദാഹരണങ്ങൾ ഏറെയാണ്. അനുദിനം ലോകത്തെ ഞെരിച്ചമർത്തുന്ന കൊറോണ വൈറസ് അതിനു ഉത്തമോദാഹരണമാണ്. ലോകത്താകമാനം ഏകദേശം ലക്ഷത്തിനു മുകളിൽ മനുഷ്യരുടെ ജീവൻ അപഹരിച്ച ഈ വ്യാധി മതിയായ ശുചിത്വമില്ലായ്മ മൂലം ആവിർഭവിച്ചതാണ്. പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായി ഭക്ഷ്യയോഗ്യമല്ലാത്ത സാധു പ്രാണികളെ കശാപ്പുച്ചെയുന്നതും ശരിയായ രീതിയിൽ അവയെ പാകംചെയ്യാതെ ഭക്ഷിക്കുന്നതു കൊണ്ടും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഈ അസുഖം ശുചിത്വ പരിപാലന രീതിയുടെ നഗ്നമായ ലംഘനംമൂലം സംഭവിച്ചതാണ്. പ്രതിദിനം ആയിരക്കണക്കിന് മനുഷ്യരിലേക്ക് പടർന്നു പിടിക്കുകയും അത്രമേൽ ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്ന ഈ രോഗത്തിന് ഇതുവരെ യാതൊരു വിധ പ്രതിരോധ മരുന്നും ലഭ്യമല്ല . അതുപോലെ വ്യക്തി ശുചിത്വ പരിപാലനം.രോഗം പൊട്ടിപ്പുറപ്പെട്ട തിനുശേഷവും നാം ശരിയായ വ്യക്തിശുചിത്വമുറകൾ സ്വീകരിക്കാത്തതിൻെറ ഫലമായി സംഭവിച്ചിട്ടുള്ളതാകുന്നു ഈ രോഗം. ഇത്യാദി വസ്തുതകൾ നമ്മോടു ചൂണ്ടിക്കാട്ടുന്നത് ശുചിത്വ പരിപാലനത്തിൻെറ പ്രാധാന്യം എത്രത്തോളം വലുത്താണെന്നുള്ളതാണ്.

മാനവികസമൂഹത്തിൻെറ വീഴ്ച്ച മൂലം സംഭവിച്ച ഇത് പോലുള്ള ദുരന്തം ഇതാദ്യമല്ല.. ചരിത്രാതീതകാലം മുതലെ ഇത്തരം സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്.ഇന്ത്യ പോലും അത്തരം ദുരന്തങ്ങൾക്ക് വേദിയായിട്ടുണ്ട്. ശുചിത്വത്തിൽ പ്രാധാന്യം വ്യക്തി ശുചിത്വം തന്നെയാകുന്നു. നമ്മൾ ഒരോരുത്തരും സ്വയം പരിപാലിക്കേണ്ട അനവധി ശുചിത്വ മുറകൾ ഉണ്ട്. അവ കൃത്യമായി നാം നിർവഹിച്ചാൽ അതു വഴി നമ്മുടെ കുടുബവും ഈ ഒരു തീരുമാനം ഒട്ടനവധി കുടുംബങ്ങൾ സ്വികരിക്കുന്നതു വഴി നമ്മുടെ സമൂഹവും സുരക്ഷിതമാവുന്നു. നാം ഒരോരുത്തരും വിട്ടിൽ കഴിയുമ്പോഴും പുറത്തിറങ്ങുമ്പോഴും മറ്റുള്ളവരുമായി ഇടപെടുമ്പോഴും മതിയായ വ്യത്തി പാലിച്ചിരിക്കണം. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദേശങ്ങൾ ലോകാരോഗ്യ സംഘടന പോലുള്ള ദേശിയവും അന്തർദേശിയവുമായ അനേകം സംഘടനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റുള്ളവരുമായ് ഇടപഴകുമ്പോൾ സുരക്ഷിതമായ സാമുഹിക അകലം പാലിക്കൽ ,കൃത്യമായ ഇടവേളകളിൽ കൈകഴുകൽ മുതലായവ അവയിൽ ചിലത് മാത്രമാണ്. അവ പാലിക്കുക എന്നത് ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്. 

അതുപോലെ തന്നെ പ്രാധാന്വ മേറിയതാണ് പരിസ്ഥിതി ശുചിത്വം. ഒരു കുടംബം ഒരു ചെറിയ സമൂഹം കുടിയാണ് .അത് ഉൾകൊള്ളുന്ന വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നത് അതിനാൽ തന്നെ പ്രാധാന്യമർഹിക്കുന്നു. കൃത്യമായ ഇടവേളകളിൽ വീടും പരിസരവും വൃത്തിയാക്കലും മാലിന്യ നിർമ്മാർമ്മാർജ്ഞനവും അണുനശീകരണവും എത്രത്തോളം ഫലപ്രഥമായി നടപ്പിലാക്കുന്നു എന്നതാണ്. പരിസ്ഥിതി ശുചിത്വം. ഏറ്റവും അടിസ്ഥാനമായ മാനദണ്ഡങ്ങൾ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും അതിൻെറ ശരിയായ അനുപാതത്തിൽ നടപ്പിലാക്കുന്നു എന്നതാണ് ആരോഗ്യ പരമായ ഒരു കുടുംബത്തിൽ രൂപപ്പെടുന്നത്.


വൈഷ്ണവ് . ആർ . കെ
6 A ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം