ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം/അക്ഷരവൃക്ഷം/അപ്പുവിൻ്റെ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിട്ടുവിന്റെ വ്യക്തിശുചിത്വം


ഒരിക്കൽ ഒരിടത്ത് കിട്ടു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ഒറ്റ മകനായതു കൊണ്ട് മാതാപിതാക്കൾ അവനെ ഏറെ ലാളിച്ചു. അമിതലാളനയേറ്റ അവൻ മഹാ കുസൃതി മാറി. അച്ഛനും അമ്മയും പറയുന്നത് അവൻ അനുസരിക്കില്ല . കളിക്ക് ശേഷവും ആഹാരത്തിന് മുൻപുമൊന്നും കൈകൾ കഴുകില്ല. പരിസരമെല്ലാം വൃത്തികേടാക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അവന് വയറു വേദന വന്നു. പിന്നീട് അത് ഛർദ്ദിയും വയറിളക്കവുമായി മാറി. രണ്ട് മൂന്ന് ദിവസം കൊണ്ട് കിട്ടു ആകെ പരവശനായി എങ്ങനെയങ്കിലും രോഗം കുറഞ്ഞാൽ മതി എന്നായി. മാതാപിതാക്കൾ അവനെ ഡോക്ടറെ കാണിച്ചു. അവർ ഡോക്ടറോട് എല്ലാ കാര്യവും പറഞ്ഞു. ഡോക്ടർ പറഞ്ഞു ഞാൻ രോഗം ഭേദമാക്കാം. പക്ഷെ ശുചിത്വശീലങ്ങൾ പാലിക്കും എന്ന് നീ ഉറപ്പ് തരണം . അവൻ സമ്മതിച്ചു മരുന്ന് കഴിച്ച് അവന്റെ രോഗം ഭേദമായി. ഡോക്ടർ ശുചിത്വത്തിന്റെ ആവശ്യകത അവനെ ബോധ്യപ്പെടുത്തി. അതിന് ശേഷം അവൻ എപ്പോഴും ശുചിത്വം പാലിക്കുകയും മറ്റുള്ളവരോട് ശുചിത്വത്തിന്റെ മഹത്വത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ സൂക്ഷിക്കുന്നതാണ് നന്നെന്ന് അവനു ബോധ്യപ്പെട്ടു.

ശ്രേയ
3 A ജി വി ആർ എം യു പി എസ്, കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ