ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ഈ കാലവും പോയ്മറയും

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ കാലവും പോയ്മറയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കാലവും പോയ്മറയും

മഹാമാരി തൻ ആലിംഗനത്തിൽ നിന്നും
കുതറി അകലുവാൻ വെമ്പുന്നു ലോകം
ആരെയും വിഴുങ്ങുവാൻ വായ് പിളർന്നാടുന്നു
സംഹാരതാണ്ഡവം കൊറോണ....

മച്ചിലെ ഗൗളികൾ കൂകിത്തിമിർക്കുന്നു
ശാസ്ത്രത്തെ വെല്ലുന്ന പോലെ.....
നഗരമക്കൾക്ക് പാഥേയമൊരുക്കുവാൻ
വെമ്പൽ കൊണ്ടോടുന്നു അധികാരികൾ
ഭൂമിതൻ മാലാഖമാരായ് വാഴ്ത്തിയ ഡോക്ടറും നഴ്സും
ഈശ്വരൻമാർക്കും മുകളിലെന്നറിയുന്നു ലോകം.
ഒരുപാട് കാതം അകലെയാണെല്ലോ
എന്നാലുമെന്നുള്ളിൽ ഉണ്ടല്ലോ ദൈവം.

ഈസ്റ്ററും വിഷുവും വന്നുപോയി ആഡംബരങ്ങളും
ആർപ്പുവിളികളും ഇല്ലാതെ
എങ്കിലും എന്നുള്ളിലുണ്ടൊരു ഉൾവിളി
ഈ കാലമെല്ലാം പോയ്മറയും
ഇനിയുമുദിക്കുമൊരായിരം പുതുസൂര്യൻ .
 

ആദിത്യ സജീവ്
9 ബി ജി.ജി.വി.എച്ച്.എസ്.എസ്. ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത