മഹാമാരി തൻ ആലിംഗനത്തിൽ നിന്നും
കുതറി അകലുവാൻ വെമ്പുന്നു ലോകം
ആരെയും വിഴുങ്ങുവാൻ വായ് പിളർന്നാടുന്നു
സംഹാരതാണ്ഡവം കൊറോണ....
മച്ചിലെ ഗൗളികൾ കൂകിത്തിമിർക്കുന്നു
ശാസ്ത്രത്തെ വെല്ലുന്ന പോലെ.....
നഗരമക്കൾക്ക് പാഥേയമൊരുക്കുവാൻ
വെമ്പൽ കൊണ്ടോടുന്നു അധികാരികൾ
ഭൂമിതൻ മാലാഖമാരായ് വാഴ്ത്തിയ ഡോക്ടറും നഴ്സും
ഈശ്വരൻമാർക്കും മുകളിലെന്നറിയുന്നു ലോകം.
ഒരുപാട് കാതം അകലെയാണെല്ലോ
എന്നാലുമെന്നുള്ളിൽ ഉണ്ടല്ലോ ദൈവം.
ഈസ്റ്ററും വിഷുവും വന്നുപോയി ആഡംബരങ്ങളും
ആർപ്പുവിളികളും ഇല്ലാതെ
എങ്കിലും എന്നുള്ളിലുണ്ടൊരു ഉൾവിളി
ഈ കാലമെല്ലാം പോയ്മറയും
ഇനിയുമുദിക്കുമൊരായിരം പുതുസൂര്യൻ .