എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ
അതിജീവനത്തിന്റെ നാളുകൾ
ഇന്ന് നാമേവരും പ്രതിസന്ധി നിറഞ്ഞ ഈ കൊറോണ കാലത്തിലൂടെ കടന്നുപോകുമ്പോൾ യോഗ പ്രതിരോധത്തിനുള്ള പ്രസക്തി ഏറെയാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള നിരവധി മാർഗ്ഗങ്ങൾ നമ്മുടെ മുന്നിലുണ്ട്. പ്രോട്ടീനും വൈറ്റമിനും അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ടവ. പക്ഷേ ഇന്നത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണ് ? ഇന്നത്തെ യുവാക്കളിൽ പലരും കഞ്ചാവിനും ലഹരിക്കും അടിമകളാണ്. അതുമൂലം അവർക്ക് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടുന്നു. ചിലരാകട്ടെ മനോവിഭ്രാന്തി മൂലം പല ക്രൂരകൃത്യങ്ങളും ചെയ്യുന്നു. ഇന്ന് ചിലർ ലഹരിക്ക് അടിമകൾ ആണെങ്കിൽ മറ്റു ചിലർ ജീവിതശൈലീ രോഗങ്ങൾക്ക് അടിമകളാണ്. ഫാസ്റ്റ്ഫുഡിലും ജങ്ക്ഫുഡിലും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതാണ് ഇതിന് കാരണം. ഇനി നമുക്ക് രോഗപ്രതിരോധത്തിനെക്കുറിച്ച് ചിന്തിക്കാം. ലോകാരോഗ്യസംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധവാരം. വാക്സിസ്റ്റേഷനെക്കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധ മുറകൾ സാർവത്രികമാക്കാനും ഉദ്ദേശിച്ചാണ് ഈ വാരാചരണം. ഏപ്രിൽ മാസത്തെ അവസാനവാരം ആണ് രോഗപ്രതിരോധവാരം. പ്രതിരോധ മുറകൾ അവലംബിക്കുന്നതിനാൽ പ്രതിവർഷം 20 മുതൽ 30 ലക്ഷം വരെ ജീവനുകൾ രക്ഷിക്കാൻ ആകുന്നുവെന്ന് കരുതപ്പെടുന്നു. എന്നാൽ രണ്ടു കോടിക്ക് മേൽ ശിശുക്കൾക്ക് ഇന്നും പ്രതിരോധമുറകൾ അപ്രാപ്യമാണ്. പ്രത്യേകിച്ചും ദരിദ്ര രാജ്യങ്ങൾ. രോഗപ്രതിരോധത്തിനെപറ്റി പറയുമ്പോൾ തീർച്ചയായും നമ്മെ ഭീതിയിൽ ആഴ്‍തിയ കൊറോണാ വൈറസിനെ കുറിച്ച് പറയേണ്ടിവരും. താർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വയസ്സ് ആയ സാർസ്-cov-2 മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് അഥവാ കോവിഡ്- 19. 2019-20 ലെ കൊറോണാ രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ്-cov-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു പിടിച്ചു. രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. സ്പർശനത്തിലൂടെയും സമൂഹവ്യാപനം വഴിയും ഇത് മറ്റുള്ളവരിലേക്ക് പകരുന്നു. സമ്പർക്കം ഒഴിവാക്കുക എന്ന മാർഗ്ഗത്തിലൂടെ ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം. ആരോഗ്യമുള്ള ജനതയാണ് നമ്മുടെ രാജ്യത്തിനും ലോകത്തിനും ആവശ്യം. "ജനസംഖ്യ രാജ്യത്തിന്റെ സമ്പത്ത്".
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം