ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/ വന്നിരുന്നു നീ......

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വന്നിരുന്നു നീ...... സൃഷ്ടിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നിരുന്നു നീ...... സൃഷ്ടിക്കുന്നു


മഴയേ....
നീ പല സമയത്തും പലതാണ്....

കുഞ്ഞുനാളിൽ ഒരു കളിത്തോഴനായും

വരൾച്ചയുള്ളപ്പോഴൊരു ദൈവദൂതനായും

ദ്രവിച്ച പുസ്തക സഞ്ചിക്കും

പഴഞ്ചൻ നോട്ടുബുക്കിനുമൊരു പേടി സ്വപ്നമായും

പ്രളയ നേരത്ത് കാലനായും

തുലാവർഷത്തിലൊരു പേമാരിയായും

ഇലപൊഴിയും കാലത്തൊരു വഴി പോക്കനായും

വേനലിൽ ചൂടിലൊരു കുളിർമഴയായും

വന്നിരുന്നു നീ.....


 

അഫ്നാൻ അൻവർ.ഒ
7 std ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത