രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തു നിൽക്കാം


കൊറോണ എന്നൊരു മാരക വ്യാധി
ലോകത്താകെ ഭീതി പടർത്തി
അനുദിനമങ്ങനെ ഓർക്കും നേരം
ഉള്ളം നെഞ്ചിൽ ഭീതി പടർന്നു
പ്രതിദിന മോരോ ദേശത്തിങ്കൽ
അനേകമായിരം ജീവനൊതുങ്ങി
ധൈര്യസമേതം ചെറുത്തു നിൽക്കാം
ഒറ്റക്കെട്ടായ് തുടച്ചു നീക്കാം
വ്യക്തി ശുചിത്വം പാലിക്കേണം
വ്യക്തതയോടറിയുക വേണം
കൈകൾ നന്നായ് കഴുകീടേണം
ഗൃഹപരിസരവും ശുചിയാക്കേണം
വീട്ടിനു വെളിയിൽ പോകുകയരുത്
ജനസമ്പർക്കം പാടേയരുത്
ദിനമൊരു കനവായ് മാറുന്നേരം
കരുണാമയനോടഭയം തേടാം
ധൈര്യസമേതം ചെറുത്തു നിൽക്കാം
ഒറ്റക്കെട്ടായ് തുടച്ചു നീക്കാമീ വൈറസിനെ

 

സായ് കൃഷ്ണ പി പി
7 B രാമഗുരു യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത