Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും
പണ്ടു പണ്ടൊരു മുത്തശ്ശി തന്റെ പേരക്കുട്ടികളെ കാണാൻ പോവുകയായിരുന്നു. വഴിയിൽ ഒരു ഗ്രാമത്തിൽ കണ്ട കാഴ്ച മുത്തശ്ശിയെ വേദനിപ്പിച്ചു. ആകെ വൃത്തികേടായി കിടക്കുന്നു. മുത്തശ്ശി മരച്ചുവട്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളോട് പറഞ്ഞു ," മക്ക ളേ, നിങ്ങളല്ലെ ഈ നാടു വൃത്തിയായി സൂക്ഷിക്കേണ്ടത്.? ". ഇതു കേട്ട ഭാവം കാട്ടാതെ കുട്ടികൾ അവിടന്ന് ഓടിപ്പോയി . മുത്തശ്ശി ഗ്രാമത്തിലെ മുതിർന്നവരോടും പറഞ്ഞു നോക്കി. പക്ഷെ ആരും കേട്ടില്ല. പാവം മുത്തശ്ശി വിഷമത്തോടെ അവിടന്നു പോയി. കുറച്ചു ദിവസം പേരക്കുട്ടികളോടൊപ്പം താമസിച്ച ശേഷം മുത്തശ്ശി തിരിച്ചു പോന്നു. വഴിയിൽ ആ ഗ്രാമത്തിലെത്തി. അവിടെ ആകെ വി ജനത. എന്തു പറ്റി ഇവർക്ക്?' മുത്തശ്ശി ഒരു വീടിന്റെ ഉമ്മറത്ത് ചെന്നു നോക്കി. അവിടെ കണ്ട ആളോട് ചോദിച്ചു, ," ഇവിടെ എല്ലാർക്കും എന്താ പറ്റിയ ത് ?". "ഇവിടെ കുറേ ആളുകൾക്ക് രോഗം വന്നിരിക്കുന്ന: ".ആരും പുറത്തിറങ്ങരുതെന്നാപറഞ്ഞിരിക്കുന്നത്.". മുത്തശ്ശിയ്ക്ക് കാര്യം പിടികിട്ടി. "ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ വരില്ലായിരുന്നു .വൃത്തിയും വെടിപ്പും ഉണ്ടെങ്കിലേ ആരോഗ്യം ഉണ്ടാവൂ" എന്ന് പറഞ്ഞ് അവിടെ നിന്നും നടന്നു.
|