ഉപയോക്താവ്:48528

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എൽ.പി.സ്കൂൾ.പൂങ്ങോട്

ചരിത്രം

1923 ൽ ഏറനാട് തലൂക്ക് ബോർഡിൻറെ കീഴിൽ ഒന്നും രണ്ടും ക്ലാസ്സുകളോടെ പുലിക്കോട് തറവാട് കളപ്പുരയിൽ എലിമൻറെറി സ്കൂളായി ആരംഭിച്ചു. 1928 ൽ അഞ്ചാം ക്ലാസ് തുടങ്ങി. തൊണ്ണിത്തൊടി കുഞ്ഞൻ സ്വന്തം സ്ഥലത്ത് ഇപ്പോഴത്തെ വാടക കെട്ടിടം നിർമ്മിച്ചു നൽകി. കിണർ നിർമ്മിച്ച് ആൾമറ കെട്ടി ശുദ്ധജലം ലഭ്യമാക്കി. പിന്നീട് ജില്ലാ ബോറടിൻറെ കീഴിൽ "ബോർഡ് എലിമെൻറെറി സ്കൂൾ" എന്ന പേരിൽ അറിയപ്പെട്ടു. 1957 മുതൽ ഗവണ്മെന്റ് ഏറ്റെടുത്തതോടെ "ഗവ: എൽ. പി. സ്കൂളായി അറിയപ്പെടുന്നു. സ്കുൾ വളപ്പിൽ തന്നെ PTA കിണർ നിർമ്മിച്ച് ആൾമറ കെട്ടി ശുദ്ധജലം ലഭ്യമാക്കി. 1988 ൽ ഒരു ഏക്കർ സ്ഥലം മിച്ചഭൂമിയിൽ നിന്ൻ സ്കൂളില്നു അനുവദിക്കപ്പെട്ടു. 1989-90 ൽ സ്വന്തം സ്ഥലത്ത് രണ്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമായിട്ടുള്ള കെട്ടിടം OBC സ്കീമിൽ നിർമ്മിക്കപ്പെട്ടു. 1989-99 ൽ D.P.E.P പദ്ധതിയിൽ മൂന്നു മുറികളുള്ള ഒരു കെട്ടിടവും 2003 ൽ S.S.A പദ്ധതിയിൽ രണ്ട് ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിർമ്മിക്കപ്പെട്ടു. 2002-03 ൽ P.T.A. സ്കൂൾ വൈദ്യുതീകരിച്ച് കുടിവെള്ള സൗകര്യം ഏർപ്പെടുത്തി. 2003- ൽ പ്ലാറ്റിനം ജുബിലി ആഘോഷിച്ചു. പ്ലാറ്റിനം ജുബിലി സ്മാരകമായി വി.പി. ഉണ്ണി ഹൈദ്ര്യു സാഹിബിന്റെ പേരിൽ ഒരു STAGE CUM CLASS ROOM ആലുങ്ങള്ൽ ബ്രദേഴ്സ് നിർമ്മിച്ചു നൽകി. ശ്രീ. ടി. ഉണ്ണീരി തൻറെ പിതാവിൻറെ പേരിൽ "തൊണ്ണിത്തൊടി കുഞ്ഞൻ സ്മാരക നിധി" ഏർപ്പെടുത്തി

"https://schoolwiki.in/index.php?title=ഉപയോക്താവ്:48528&oldid=446718" എന്ന താളിൽനിന്ന് ശേഖരിച്ചത്