09:02, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റ അമ്മ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റ അമ്മ
പത്തു മാസം
വയറ്റിൽ ചുമന്നു
നൊന്തു പെറ്റ്
നെഞ്ചിൻ ചൂടു നൽകി
ഉറക്കത്തിലുമുണർവ്വിലും
തുണയായ് തണലായ്
ആ കൈകളുടെ താലോലം
എന്നും കാവലായ്, താങ്ങായ് ...
തെറ്റുകളിൽ ശാസന
ശരികളിൽ ലാളന
വിരൽ തുമ്പിൽ പിടിച്ചു
പിച്ച വച്ചു വളർന്നു
അമ്മയോ കളിത്തോഴിയായ്
ആദ്യ ഗുരുനാഥയാണെനിക്കമ്മ
അമ്മ തന്നെയെന്റെ ദൈവമെന്നും..