സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യസമൂഹവും
പരിസ്ഥിതിയും മനുഷ്യസമൂഹവും
അതിവിശാലമായ ഈ ലോകത്തിൽ നിന്ന് ഈ പ്രകൃതിയെ വീക്ഷിക്കു ന്നത് എത്രയോ സുന്ദരമാണ്. ആകാശഭൂമി കൾക്ക് നടുവിൽ പച്ചപട്ട് വിരിച്ചത് പോലെയുള്ള പ്രകൃതി വർണ്ണസുന്ദരമായി നിലകൊള്ളുന്നു.തന്റെ നിലനിൽപ്പിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ വിപരീതഫലമാണ് ഉണ്ടാക്കുന്നത്.മനുഷ്യസമൂഹം പണം മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് ജീവിക്കുന്നത്.വീടുകൾ ക്കും പരിസരത്തിനും പക്ഷിമൃഗാദികൾക്കും മറ്റു ജീവികൾക്കും തണലും കാറ്റും നൽകി രക്ഷകനായി പടർന്നു വരുന്നവയാണ് ചെടികളും സസ്യവുമൊക്കെ.അവയെ നാമായിട്ടു നശിപ്പിച്ചു കളയരുത്.വൃക്ഷം നശിക്കുമ്പോൾ പ്രകൃതിയിൽ മാറ്റമുണ്ടാകുന്നു.നമ്മുടെ സമൂഹം വികസിക്കുന്തോറും പ്രകൃതി നശിച്ചു കൊണ്ടേയിരിക്കും. വികസനത്തിനായി നമ്മൾ വൃക്ഷങ്ങളൊക്കെ വെട്ടി നശിപ്പിക്കുന്നു. കായലിനടുത്തൊക്കെ ഫ്ലാറ്റ്കളും വലിയ കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ പ്രകൃതിദുരന്തം വന്നാൽ അത് മനുഷ്യന് ഒത്തിരി ദോഷം ചെയ്യുന്നതാണ്. അശാസ്ത്രിയമായ വികസനം പ്രകൃതിയെ ഇല്ലാതാക്കാൻ കാരണമാകുന്നു. സമൂഹത്തെ മാത്രം വികസിപ്പിച്ചെടുത്തിട്ട് എന്തു നേടാൻ ആണ്? പണം എല്ലാം സമ്പാദിച്ചു കൂട്ടുന്നതു ആർക്ക് വേണ്ടി ആണ്.? പണത്തിനോടുള്ള അത്യാഗ്രഹം മനുഷ്യനെ ഇല്ലാതാക്കും. നമ്മുടെ പ്രകൃതിയുടെ പച്ചപ്പും ഭംഗിയും എന്ത് മനോഹരമാണ്. അത് എത്ര വർണ്ണിച്ചാലും മതിയാകുകില്ല. പ്രകൃതിയെ നമ്മൾ ഒരിക്കലും ചൂഷണത്തിനിരയാക്കരുത്. നമുക്ക് ആസ്വദിക്കാനും സന്തോഷിക്കാനും കളിയാടാനും പ്രകൃതിയിൽ ഇറങ്ങാം. എന്തു വേണമെങ്കിലും നമുക്ക് ചെയ്യാം. ചൂഷണങ്ങൾ ഒഴിച്ച്. നമുക്ക് ഒരു വസ്തുവിനെ നശിപ്പിക്കാൻ വളരെ എളുപ്പമാണ് പക്ഷെ അതിനെ തിരിച്ചു പിടിക്കാൻ ആണ് പ്രയാസം. പ്രകൃതിയെ നിർമിച്ചവനു മാത്രമേ അതിനെ നശിപ്പിക്കാനും അവകാശമുള്ളൂ. പ്രകൃതിയിലെ വൃക്ഷങ്ങളും മറ്റും നശിക്കുമ്പോൾ വരൾച്ചയും പ്രളയവും ഓക്കേ ഉണ്ടാകും. ഫ്ലാറ്റ് കളിലെയും ഫാക്ടറി കളിലെയും മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കി വിടുമ്പോൾ പുഴകൾ മലിനമാവുകയും അത് മൂലം വരൾച്ച ഉണ്ടാകുകയും ചെയ്യുന്നു.ആ ദുരന്ധങ്ങളൊക്കെ നമുക്കൊരു പാടമാകുന്നു. നമ്മൾ പ്രകൃതിയെ നശിപ്പിച്ചാൽ ഇനിയുള്ള തലമുറകളുടെ അവസ്ഥയെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ടിഇരിക്കുന്നു. ഈ പ്രകൃതി എല്ലാം വരും തലമുറക്ക് ആവശ്യമുള്ളതാണ്. അവർക്കു കൂടി അത് അവകാശപ്പെട്ടതാണ്. അത് കൊണ്ട് എല്ലാ വസ്തുക്കളും അവർക്കു കൂടി കരുതി വെക്കുക. പ്രകൃതിയെ സംരക്ഷിക്കുക..... നശിപ്പിക്കരുത്.............
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം