സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

നിത്യജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുചിത്വം. ശുചിത്വം രണ്ടുതരം. വ്യക്തിശുചിത്വം, പരിസ്ഥിതി ശുചിത്വം 'പരിസ്ഥിതി ശുചിത്വത്തിൽ നാം ചെയ്യേണ്ടത് മാലിന്യങ്ങൾ പുഴയിലേയ്ക്ക് വലിച്ചെറി യാതിരിക്കുകയാണ്. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വഴിയരികിൽ മലമൂത്രങ്ങൾ വിസർജിക്കാതിരിക്കുക. ഇനി വ്യക്തിശുചിത്വം. രണ്ടു നേരവും കുളിക്കണം. നഖങ്ങൾ വെട്ടണം. പുറത്തേയ്ക്കു പോയ ശേഷം കാലും കൈയ്യും വൃത്തിയായി കഴുകണം. ശുചിത്വമില്ലായ പല രോഗങ്ങൾക്കും കാരണമാകുന്നു.

പരിസ്ഥിതിയ്ക്കും ശുചിത്വം ആവശ്യമാണ്.

"മല ചുരത്തിയ നീരുറവകൾ അണകൾ കെട്ടിയടച്ചു നാം.
പുഴയൊഴുകിയ വഴികളൊക്കെയതിരുകല്ലുകൾ പാകി നാം
കുന്നിടിച്ചു നിരത്തി നാം, പുഴകളൊക്കെ നികത്തി നാം.
പണിതു കൂട്ടി രമ്യഹർമ്യം കൃഷി നിലങ്ങൾ നികത്തി നാം".

അനിൽ പാപ്പ രചിച്ച് സാറാ പാടിയ ഈ കവിത പ്രകൃതി ചൂഷണം വരച്ചുകാട്ടുന്നു നമ്മുക്ക് മുന്നിൽ അമിതമായ രാസവളപ്രയോഗം പരിസ്ഥിതിയ്ക്ക് വളരെയധികം നാശനഷ്ടം നൽകുന്നു. വീടുകളിൽ നിന്നും, ഫാക്ടറികളിൽ നിന്നും, വ്യവസായ കേന്ദ്രങ്ങളിൽ നിന്നും ഉള്ള പുക പരിസ്ഥിതിയെ മലിനമാക്കുന്നു. അമിതമായ രാസവളപ്രയോഗത്താൽ പുഴ മലിനമാകുന്നതിലൂടെ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു. രോഗപ്രതിരോധത്തിനായി നമ്മുക്ക് ചിരട്ടകൾ കമിഴ്ത്താം. പ്ലാസ്റ്റിക് കത്തിക്കാതിരിക്കാം. പ്ലാസ്റ്റിക് നമ്മുക്ക് സംസ്കരിക്കാം. ചവറുകൾ അടിച്ചു വാരം വീടുകളിൽ നിന്ന് ഉള്ള മാലിന്യങ്ങൾ റോഡിലേയ്ക്കും പുഴയിലേയ്ക്കും വലിച്ചെറിയാതിരിക്കാം .അങ്ങനെ നമ്മുക്ക് രോഗങ്ങളെ പ്രതിരോധിക്കാം.
കൊറോണ വൈറസ് രോഗ പ്രതിരോധത്തിനായി കൈകൾ നന്നായി കഴുകാം. ഇടയ്ക്ക് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ നന്നായി rub ചെയ്യാം. ഒരുമിച്ച് കൂടാതിരിക്കാം. രോഗപ്രതിരോധത്തിന് ശുചിത്വം ആവശ്യമാണ്.

ജലം, മണ്ണ്. , വായു എന്നിവ മലിനമാകാതെ സംരക്ഷിക്കാം. എന്തിനും ശുചിത്വം ആവശ്യമാണ്. വ്യക്തിശുചിത്വത്തിലൂടെയും, സാമൂഹ്യ ശുചിത്വത്തിലൂടെയും നമ്മുക്കു രോഗത്തെ പ്രതിരോധിക്കാം. പരിസ്ഥിതി സംരക്ഷിക്കുന്നതിനായി മരങ്ങൾ വച്ചു പിടിപ്പിക്കാം', കണ്ടൽ ചെടികൾ വച്ചു പിടിപ്പിക്കാം. പ്ലാസ്റ്റിക് കത്തിക്കാതിരിക്കാം. അമിതമായി രാസവളം ഉപയോഗിക്കാതിരിക്കാം.,പുഴയിലേയ്ക്ക് മാലിന്യങ്ങൾ ഇടാതിരിക്കാം. സ്കൂളിൽ ജൈവ ഉദ്യാനം തുടങ്ങാം. ജൈവ വളങ്ങൾ ഉപയോഗിക്കാം. ഇങ്ങനെ എല്ലാം പരിസ്ഥിതി സംരക്ഷിക്കാം..

ലിയാ സച്ചിൻ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം