സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/Stay Home Stay Safe

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Stay Home Stay Safe

"കുത്തിവച്ചാൽ ഉറുമ്പ് കടിക്കുന്ന വേദനയേ ഒള്ളൂ“
വേദന പേടിച്ച് ഒരു കുത്തിവയ്പ്പും എടുക്കാതിരുന്നാലോ?
പോളിയോ പോലുള്ള രോഗങ്ങൾ വരാം...
പണ്ട് വസൂരി രോഗം ഉണ്ടായിരുന്നു. സഹിക്കാൻ പറ്റാത്ത വേദനയോടെ ആളുകൾ മരിക്കുന്ന രോഗം. എല്ലാവരും കുത്തിവയ്പ്പ് എടുത്തതുകൊണ്ട് ആ രോഗം ഇല്ലാതായി. റൂബെല്ല പോലുള്ള രോഗങ്ങൾ ഇല്ലാതാക്കാൻ എല്ലാവരും പ്രതിരോധകുത്തിവയ്പ്പ് എടുക്കണം.

കൊറോണയെ എങ്ങനെ പ്രതിരോധിക്കാം?
പരിഭ്രാന്തി വേണ്ടാ ജാഗ്രത മതി.

  • മാർക്കറ്റ്, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ എന്നിവയിൽ ആയിരിക്കുമ്പോൾ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക.
  • അവശ്യവസ്തുക്കൾ / മരുന്നുകൾ എന്നിവയ്ക്കായിഷോപ്പിംഗ് നടത്തുമ്പോൾ ക്യൂ പാലിക്കുക.
  • സാധനങ്ങൾ വാങ്ങുന്നതിന് മാർക്കറ്റിലേയ്ക്കും ഷോപ്പിലേയ്ക്കുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക.
  • ഷെയ്‌ക്ക് ഹാൻഡ് / ആശംസകൾക്ക് ഉള്ള ആലിംഗനങ്ങളും ഒഴിവാക്കുക.
  • വീട്ടിൽ അനിവാര്യമല്ലാത്ത സാമൂഹിക ഒത്തുചേരൽ ഒഴിവാക്കുക.
  • വീട്ടിൽ സന്ദർശകരെ അനുവദിക്കാതിരിക്കുക, മറ്റുള്ളവരുടെ വീടുകൾ സന്ദർശിക്കാതിരിക്കുക.
  • ജിമ്മുകൾ പോലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ സന്ദർശിക്കാതെ വ്യായാമം വീടുകളിൽ ആരംഭിക്കുക.
  • പകർച്ചവ്യാധി തടയൂ, മാനവരാശിയെ രക്ഷിക്കൂ... കൈ കഴുകൽ ആണ് പ്രധാനം.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കുക.
  • വിദേശത്തുനിന്നോ കൊറോണാ ബാധിത മേഖലയിൽ നിന്നോ വരുന്നവർ ആശുപത്രികളിലേയ്ക്ക് നേരിട്ട് എത്താതെ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ഫോൺ നമ്പറിലേക്ക് വിളിച്ച് നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് മാത്രം എത്തുക.
  • Stay home stay safe.
  • അത്യാവശ്യകാര്യങ്ങൾക്കായിമാത്രം പുറത്തിറങ്ങുക.
  • രോഗലക്ഷണങ്ങൾ ഉള്ളവർ , അവരെ സഹായിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.

ഐറിൻ ബിനിൽ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം