എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/നൂറ്റാണ്ടിന്റെ മഹാമാരി
നൂറ്റാണ്ടിന്റെ മഹാമാരി
വലിയ എഴുത്ത്ലോക വ്യാപാകമായി ലോക്ക് ഡൗൺ ആചരിക്കുകയാണ് നാം. വികസനത്തിന്റേ ഉച്ചകോടിയില് നിൽക്കുന്ന മനുഷ്യനെ പോലും മുട്ടുകുത്തിച്ചിരിക്കുകയാണ് കോവിഡ് 19. എന്നാൽ അതിനെ ചെറുത്തു നിൽക്കുവാൻ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാം.അതിനുവേണ്ടിയുള്ള ഗവേഷണങ്ങൾ ലോകത്തിലെ പല ഗവേഷണ കേന്ദ്രങ്ങളിലും ഉം നടന്നുവരികയാണ്. വൈറസ് മൂലമുണ്ടാകുന്ന രോഗം ആദ്യം സ്ഥിതീകരിച്ചത് ചൈനയിലെ 'മോട്ടോർ സിറ്റി' എന്നറിയപ്പെടുന്ന വുഹാൻ നഗരത്തിലാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുകയാണ് ഇതിൻറെ ഭീകരതയും പ്രത്യേകതയും. 1,18,397ജീവൻ ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു . ജാതി മത വർണ്ണ വിവേചനമില്ലാതെ എല്ലാവരിലേക്കും പകരുകയാണ് ഈ രോഗം. പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ അടിയറവു പറഞ്ഞു കഴിഞ്ഞു.
രോഗലക്ഷണങ്ങൾ സാധാരണ പകർച്ച പനിയാണ് കോവിഡ് 19ന്റേ പ്രധാന ലക്ഷണം. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് മറ്റു രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയ,ശ്വാസതടസ്സം എന്നിവ അനുഭവപ്പെടും. ഏതെങ്കിലും തരത്തിൽ വൈറസുകളെ കൊണ്ട് നടക്കുകയാണ് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും. വൈറസുകളുടെ സംഭരണിയാണ് വവ്വാലുകൾ. വെരുക് വഴിയാണ് സാർസ് വൈറസ് മനുഷ്യരിലേക്ക് എത്തിയത്. ഒട്ടകത്തിൽ നിന്ന് മെർസ് വൈറസും. ഈ രണ്ടു സംഭവങ്ങളിലും വവ്വാലുകളുടെ സാന്നിധ്യം കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2019 കൊറോണ വൈറസ് ഈനാംപേച്ചിയിൽ നിന്നാണ് എന്ന നിഗമനം ഉണ്ടായിരുന്നു. മരുന്നുകൾ ഇല്ലാത്തതിനാൽ സാധാരണയുള്ള പ്രതിരോധം വർദ്ധിപ്പിക്കുക എന്നതാണ് ഏക മാർഗം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്വസിക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെ ആണ് ഇത് പകരുക. കൈകൾ അനാവശ്യമായി മുഖത്ത് തൊടാതിരിക്കുക. സോപ്പ്, ഹാൻഡ് വാഷ് ഇവ ഉപയോഗിച്ച് കൈ വൃത്തിയായി സൂക്ഷിക്കുക. സാമൂഹിക അകലം പാലിക്കുക എന്നതാണ് മറ്റൊരു പ്രധാന മാർഗ്ഗം. വൈറസ് വിഷം എന്ന അർത്ഥം ഉള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്ക് ഉണ്ടായത്. വൈറസ് എന്നാൽ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഭീകരനാണ്. വൈറസ് എന്നത് ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ആർ എൻ എ മാത്രമാണ്. അത് മനുഷ്യനെയോ മൃഗങ്ങളെയോ മാത്രമല്ല ബാക്ടീരിയൽ പോലും കടക്കാൻ ശേഷിയുള്ള ഒന്നാണ്. ജീവകൊ ശങ്ങളിൽ പെറ്റ് പെരുകും. ഇന്ത്യയിൽ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കേരളത്തിലാണ് താരതമ്യേന ആശ്വാസകരമായ സാഹചര്യം ഉള്ളത്. നിപ്പയെ തുരത്തിയതു പോലെ തന്നെ നാം കോവിഡ് നെയും തുരത്തും. 'BREAK THE CHAIN ' എന്ന പരിപാടിയിലൂടെ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ട് ഈ മഹാമാരിയുടെ വ്യാപനത്തിന്റേ കണ്ണികൾ നമുക്ക് മുറിക്കാം. കേരളത്തിൽ ഇതുവരെ 198 പേർക്ക് രോഗം ഭേദമാകുകയും , 378 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു .സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക വീട്ടിൽ ഇരിക്കുക' STAY HOME STAY SAFE'. |