എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/നൂറ്റാണ്ടിന്റെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
നൂറ്റാണ്ടിന്റെ മഹാമാരി

ലോക വ്യാപാകമായി ലോക്ക് ഡൗൺ ആചരിക്കുകയാണ് നാം. വികസനത്തിന്റേ ഉച്ചകോടിയില് നിൽക്കുന്ന മനുഷ്യനെ പോലും മുട്ടുകുത്തിച്ചിരിക്കുകയാണ് കോവിഡ്‌ 19. എന്നാൽ അതിനെ ചെറുത്തു നിൽക്കുവാൻ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാം.അതിനുവേണ്ടിയുള്ള ഗവേഷണങ്ങൾ ലോകത്തിലെ പല ഗവേഷണ കേന്ദ്രങ്ങളിലും ഉം നടന്നുവരികയാണ്. വൈറസ് മൂലമുണ്ടാകുന്ന രോഗം ആദ്യം സ്ഥിതീകരിച്ചത് ചൈനയിലെ 'മോട്ടോർ സിറ്റി' എന്നറിയപ്പെടുന്ന വുഹാൻ നഗരത്തിലാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുകയാണ് ഇതിൻറെ ഭീകരതയും പ്രത്യേകതയും. 1,18,397ജീവൻ ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു . ജാതി മത വർണ്ണ വിവേചനമില്ലാതെ എല്ലാവരിലേക്കും പകരുകയാണ് ഈ രോഗം. പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ അടിയറവു പറഞ്ഞു കഴിഞ്ഞു.
കൊറോണയെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത് മാർച്ച് 11 നാണ്. എന്നാൽ ഇതിനോടകം 125 രാജ്യങ്ങളിലേക്ക് ഇത് പടർന്നു കഴിഞ്ഞു . അനേകം പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ധാരാളം പേർ രോഗബാധിതരാകുകയും ചെയ്തു . ആദ്യഘട്ടത്തിൽ കൊറോണാ വൈറസിനെ ചൈന മറച്ചു വെച്ചിരുന്നു എന്നൊരു ആരോപണമുണ്ട്. ചൈനയിലെ സെൻട്രൽ ഹോസ്പിറ്റലിലെ നേത്ര രോഗ വിദഗ്ധനായ ഡോക്ടർ Li Wenliang ആണ് ആദ്യമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത് റിപ്പോർട്ട് ചെയ്തത്. അപ്പോഴാണ് ചൈന ഇക്കാര്യം ആദ്യം സമ്മതിച്ചത്.ആദ്യ വ്യക്തിക്ക് കൊറോണ ബാധ ഉള്ളതായി 2019 ഡിസംബർ 31നാണ് ലോകാരോഗ്യ സംഘടനയെ ചൈന അറിയിച്ചത്. എന്നാൽ നവംബർ മുതൽ രോഗം പടർന്നു തുടങ്ങി യിരുന്നു എന്ന വിവരം 2019 അവസാനമായപ്പോഴേക്കും പുറത്തുവന്നു


രോഗലക്ഷണങ്ങൾ സാധാരണ പകർച്ച പനിയാണ് കോവിഡ് 19ന്റേ പ്രധാന ലക്ഷണം. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് മറ്റു രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയ,ശ്വാസതടസ്സം എന്നിവ അനുഭവപ്പെടും.
മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കും, ജീവിയിൽ നിന്നും മനുഷ്യനിലേക്കും മനുഷ്യനിൽ നിന്നും ജീവിയിലേക്കും പകരുന്നതാണ് ഇതിൻറെ മറ്റൊരു ഭീകരതയും പ്രത്യേകതയും. ജീവിയിൽ നിന്നും മനുഷ്യനിലേക്ക് പകരുക എന്നത് നിർണായക ഘട്ടം എന്നാൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നത് വളരെ ലളിതമാണ്. മനുഷ്യരിലും ജീവികളിലും ഒരുപോലെ വസിക്കാൻ കഴിയുക എന്നത് കൊറോണാ വൈറസിൻറെ കുടുംബ പ്രത്യേകതയാണ്. മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് സാധാരണയായി രോഗം പടരില്ല.എന്നാൽ കോവിഡ്‌ 19 അങ്ങനെ പടരും എന്നതിന് ഉദാഹരണമാണ് അമേരിക്കയിൽ ഒരു കടുവയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചത്.വർഷങ്ങൾക്ക് മുമ്പുതന്നെ ഈ വൈറസിൻറെ 96% സാമ്യമുള്ള വൈറസിനെ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യിലെ ശാസ്ത്രജ്ഞനായ ഴെങ്ലി പറയുന്നത്. വേഗത്തിൽ ജനിതകമാറ്റം കൈവരിക്കുന്ന ഈ വൈറസ് ഇപ്പോൾ പോയാലും വീണ്ടും തിരികെ വരും എന്നാണ് നിഗമനം.
ഈ രോഗം ശ്വാസ കണങ്ങളിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് .രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറംതള്ളുന്ന കണങ്ങൾ മറ്റൊരാളിലേക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും. വൈറസ് ഉള്ളിൽ കടന്നതിനു ശേഷം രോഗലക്ഷണം പ്രകടമാക്കാൻ രണ്ടു മുതൽ 14 ദിവസം വരെ എടുക്കാം. രോഗബാധയുള്ളവർ 14 ദിവസം വരെ ഒറ്റപ്പെട്ട് കഴിയുക എന്നുള്ളതാണ് പ്രതിവിധി. കടുത്ത രോഗബാധ ഉള്ളവർ 28 ദിവസം വരെ ഒറ്റപ്പെട്ട് നിൽക്കുകയാണ് സുരക്ഷിതം.


ഏതെങ്കിലും തരത്തിൽ വൈറസുകളെ കൊണ്ട് നടക്കുകയാണ് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും. വൈറസുകളുടെ സംഭരണിയാണ് വവ്വാലുകൾ. വെരുക് വഴിയാണ് സാർസ് വൈറസ് മനുഷ്യരിലേക്ക് എത്തിയത്. ഒട്ടകത്തിൽ നിന്ന് മെർസ്‌ വൈറസും. ഈ രണ്ടു സംഭവങ്ങളിലും വവ്വാലുകളുടെ സാന്നിധ്യം കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2019 കൊറോണ വൈറസ് ഈനാംപേച്ചിയിൽ നിന്നാണ് എന്ന നിഗമനം ഉണ്ടായിരുന്നു.

മരുന്നുകൾ ഇല്ലാത്തതിനാൽ സാധാരണയുള്ള പ്രതിരോധം വർദ്ധിപ്പിക്കുക എന്നതാണ് ഏക മാർഗം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്വസിക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെ ആണ് ഇത് പകരുക. കൈകൾ അനാവശ്യമായി മുഖത്ത് തൊടാതിരിക്കുക. സോപ്പ്, ഹാൻഡ് വാഷ് ഇവ ഉപയോഗിച്ച് കൈ വൃത്തിയായി സൂക്ഷിക്കുക. സാമൂഹിക അകലം പാലിക്കുക എന്നതാണ് മറ്റൊരു പ്രധാന മാർഗ്ഗം


വിഷം എന്ന അർത്ഥം ഉള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്ക് ഉണ്ടായത്. വൈറസ് എന്നാൽ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഭീകരനാണ്. വൈറസ് എന്നത് ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ആർ എൻ എ മാത്രമാണ്. അത് മനുഷ്യനെയോ മൃഗങ്ങളെയോ മാത്രമല്ല ബാക്ടീരിയൽ പോലും കടക്കാൻ ശേഷിയുള്ള ഒന്നാണ്. ജീവകൊ ശങ്ങളിൽ പെറ്റ് പെരുകും.

ഇന്ത്യയിൽ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കേരളത്തിലാണ് താരതമ്യേന ആശ്വാസകരമായ സാഹചര്യം ഉള്ളത്. നിപ്പയെ തുരത്തിയതു പോലെ തന്നെ നാം കോവിഡിനെയും തുരത്തും. 'BREAK THE CHAIN ' എന്ന പരിപാടിയിലൂടെ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ട് ഈ മഹാമാരിയുടെ വ്യാപനത്തിന്റേ കണ്ണികൾ നമുക്ക് മുറിക്കാം. കേരളത്തിൽ ഇതുവരെ 198 പേർക്ക് രോഗം ഭേദമാകുകയും , 378 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു .സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക വീട്ടിൽ ഇരിക്കുക' STAY HOME STAY SAFE'.

അനുപമ. എ.എസ്
10 എസ്.കെ.വി.എച്ച്.എസ്.എസ്.നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം