Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നൽകുന്ന ഗുണപാഠങ്ങൾ
നമ്മൾ കേരളീയർ വ്യക്തി ശുചിത്വത്തിന് പ്രധാന്യം കൊടുക്കുന്നവരാണ് .എന്നാൽ അതിനെക്കാളും പരിസര ശുചിത്വം അത്യാവശ്യമാണ് .അത് വീട്ടിൽനിന്ന് വേണം ആദ്യം തുടങ്ങാൻ. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സേവനവാരംനമ്മൾ ആഘോഷിക്കുന്നത്, പരിസര ശുചീകരണത്തിൻ്റെ ഭാഗമാണ്. പ്ലാസ്റ്റിക്കുകൾ ഈ മണ്ണിൽ പൊടിഞ്ഞ് ചേരാത്തതുകൊണ്ടാണ് അത് നമ്മൾ ഉപയോഗിക്കരുത് എന്ന് പറയുന്നത്.പ്ലാസ്റ്റിക്കുകൾ കത്തിച്ചു കളയുന്നത് വലിയ രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതുകൊണ്ടാണ്. അന്തരീക്ഷ മലിനീകരണം ഓസോൺ പാളികളിൽ ഭീഷണി ആകുന്നതു കൊണ്ടാണ്. അതുപോലെ തന്നെയാണ്. ഇ- വേസ്റ്റ് സാധനങ്ങൾ ഭൂമിയിൽ കൂട്ടി ഇടുന്നത് ഭൂമിയ്ക്ക് വലിയ വിപത്ത് ക്ഷണിച്ച് വരുത്തുന്നു. കൂടാതെ മനുഷ്യരാശി ഉൾപ്പെടുന്ന ജീവജാലങ്ങൾക്ക് അസുഖങ്ങളും മഹാമാരി പോലെയുള്ള വിപത്തുകളും ക്ഷണിച്ച് വരുത്തുന്നു. ഇതിനൊരു പരിഹാരമായിട്ട് നമ്മൾ ഈ ഭൂമിയിൽ നാശങ്ങൾ ഉണ്ടാക്കാത്ത സാധനങ്ങൾ ഉപയോഗിക്കുകയും ഇവ വീണ്ടും ഇത് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ നിർമ്മിക്കുകയും ചെയ്യാം.
ഇപ്പോൾ ഈ ലോകമാകെ പടർന്ന് പിടിച്ചിരിക്കുന്ന Covid - 19 എന്ന മഹാമാരി തുടങ്ങിയത് ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്നാണ്. ഇന്ന് ലോകമാകെ പടർന്നിരിക്കുന്നു. ഇതിന് ഒരു മരുന്ന് പോലും കണ്ടു പിടിച്ചിട്ടില്ല. ഈ മഹാമാരിയുടെ ഉറവിടം വുഹാനിലെ ഒരു ഭക്ഷ്യ മാർക്കറ്റിൽ നിന്നാണ് . ജീവനുള്ള എന്തിനെയും ഭക്ഷ്യയോഗ്യമാക്കുന്ന ചൈനക്കാർ -അവരുടെ ഈ ശുചിത്വമില്ലായ്മയിൽ നിന്നാണ് .ഈ ലോകം ഒന്നാകെ സ്തംഭിച്ച് പോയ അവസ്ഥയിൽ എത്തി നിൽക്കുന്നത്. അതുപോലെ നിപ്പ എന്ന് പറയുന്ന പനി പടർന്ന് പിടിച്ചതും വവ്വാലിനെ പോലുള്ള പക്ഷിയിൽ നിന്നാണ്. അതുപോലെ ഡെങ്കി പനി ,ചിക്കുൻഗുനിയ, എബോള ഇവയെല്ലാം വ്യത്തിഹീനമായ സാഹചര്യത്തിൽ നിന്നാണ്. ഒരു വ്യക്തിയോ ,ഒരു കൂട്ടമോ വിചാരിക്കാതെ ഒരു സമൂഹം മൊത്തം ഒന്നായി നിന്നു വേണം ഇതിനോട് പടപൊരുതാൻ ഇല്ലെങ്കിൽ പ്രളയം, മഹാമാരികൾ ഇങ്ങനെയുള്ള വൻ വിപത്തുകൾ, പ്രകൃതി ദുരന്തങ്ങൾ ഇവ ആവർത്തിച്ച് മനുഷ്യൻ്റെ കഴിവിന് അപ്പുറം ഓരോരോ ഗുണപാഠങ്ങളായി പ്രകൃതി നമ്മെ ഓർമ്മപ്പെടുത്തി ക്കൊണ്ടേ ഇരിക്കും...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|