ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം വ്യക്തിബോധം
വ്യക്തി ശുചിത്വം, വ്യക്തി ബോധം
ഇന്നു നാം ജീവിക്കുന്ന ഈ ചുറ്റുപാട് അല്ലെങ്കിൽ ഈ തലമുറ ആവശ്യമുള്ള പല കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ, ആവശ്യമില്ലാത്ത കാര്യങ്ങൾ പലതും വളരെ അത്യാവശ്യത്തോടെയും ചെയ്യുന്നവരാണ്. നമ്മൾ ഒരു പ്രശ്‍നത്തിൽ അകപ്പെടുമ്പോഴാണ് പലതിനെപ്പറ്റിയും നാം ആഴത്തിൽ ചിന്തിക്കുന്നത്. ഞാനിപ്പോൾ ചിന്തിക്കുന്നത് ശുചിത്വത്തെക്കുറിച്ചാണ്. ശുചിത്വം ശരീരത്തിനു മാത്രമല്ല, മനസ്സിനും ആവശ്യമുള്ളതാണ്. നമ്മുടെ കാരണവൻമാർ ചെയ്‍തുപോന്ന ഒരു കാര്യമായിരുന്നു പുറത്തു നിന്നു വന്നാൽ ഉടനെ ഉമ്മറത്തുള്ള പാത്രത്തിൽ നിന്ന് വെള്ളമെടുത്തു കൈയും കാലും കഴികിയതിനു ശേഷം മാത്രം അകത്തു കയറുക എന്നത്.. എന്നാൽ ഈ കാലത്ത് ഓഫീസിൽ നിന്നോ സ്‍കൂളിൽ നിന്നോ വന്നാൽ ആദ്യം ടി.വി.യോ മൊബൈലോ ഓൺ ചെയ്‍ത് സ്‍നാൿസ് എന്തെങ്കിലും എടുത്തു വച്ച് അങ്ങനെ ഇരിക്കും. ബാക്കിയെല്ലാം നമ്മുടെ സൗകര്യം പോലെയാണ് ചെയ്യുന്നത്. എന്നാൽ വളരെ ചുരുക്കം ആളുകൾ, ശരീര ശുചിത്വത്തിന് മുൻതൂക്കം കൊടുക്കുന്നവരും ഉണ്ട്. ശരീരശുചിത്വം പോലെതന്നെ അധികം ആവശ്യമായ ഒന്നാണ് മനസ്സിന്റെ ശുചിത്വവും. അതും ഈ കോവിഡ് -19 കാലത്ത് ഞാൻ എന്നും പത്രത്തിൽ കാണുന്ന ഒരു വാർത്തയാണ് യഥാർഥ വാർത്തയും വ്യാജ വാർത്തയും തമ്മിലുള്ള വ്യത്യാസം. അത് ചിലപ്പോൾ ജീവനും മരണവും തമ്മിലുള്ള വ്യത്യാസം ആയേക്കാം. വായിച്ചപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. ഒരിടത്ത്, ഗവൺമെന്റും, മനസ്സിൽ നൻമയുള്ള കുറെ മനുഷ്യരും ചേർന്ന് പലവിധത്തിൽ കഷ്‍ടപ്പെടുന്ന മനുഷ്യരെ ആവുന്ന വിധത്തിൽ ഭക്ഷണം, വസ്‍ത്രം, പാർപ്പിടം, മരുന്ന് എന്നിവ നൽകിയും ചാനലിൽ കൂടിയും മൊബൈൽ വഴിയും സാന്തവന വാക്കുകളാൽ അവർ ആശ്വസിപ്പിക്കുന്നു. എന്നാൽ മറ്റു ചിലർ ഈ അവസ്‍ഥയെക്കുറിച്ച് വ്യാജ വാർത്തകൾ ഉണ്ടാക്കുകയും പലതിനെയും രാഷ്ട്രീയപരമായി കാണുകയും പാവങ്ങൾക്ക് കിട്ടേണ്ടത് പിടിച്ചുവച്ച് നൻമ ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തി അപകടാവസ്‍ഥയിൽ അവരെ സഹായിക്കുന്നതിനു പകരം പലതും മൊബൈലിൽ പകർത്തി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. ഇത് മനസ്സിന്റെ ശുചിത്വമില്ലായ്‍മകൊണ്ട് സംഭവിക്കുന്നതാണ്. ഇന്നിവിടെ പോലീസുംദ്യോഗസ്‍ഥരും സാമൂഹ്യപ്രവർത്തകരും വളരെയധികം ബുദ്ധിമുട്ടുന്നത് നമുക്ക് വേണ്ടിയാണെന്ന് ഓരോ വ്യൿതിയും മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്രയും കഷ്‍ടപ്പെടേണ്ടി വരില്ലായിരുന്നു. നമുക്കു വേണ്ടി എല്ലാ സൗകര്യങ്ങലും ഒരുക്കിത്തരുന്ന അവർക്കു വേണ്ടി നമ്മൾ ചെയ്യേണ്ടത് അവർ പറയുന്നത് മനസ്സുകൊണ്ട് അനുസരിക്കുക എന്നതാണ്. നമ്മുടെ ജീവിൻ രക്ഷിക്കുന്നതിനു വേണ്ട വ്യൿതമായ ഒരു ബോധം നമ്മിൽ ഉണ്ടാക്കുക നമ്മെക്കൊണ്ട് സാധിക്കുന്നതു പോലെ എല്ലാവരെയും സഹായിക്കുക കോവിഡ്-19 കാലം കഴിഞ്ഞാലും മറ്റൊരു വൈറസ് നമ്മെ കീഴടക്കാതിരിക്കാൻ ശരീരത്തിലും മനസ്സിലും ശുചിത്വം പാലിച്ച് എന്നും മുന്നോട്ടു പോകുവാൻ നമുക്ക് നമ്മുടെ പൂർവികരെ മാതൃകയാക്കാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം