സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*അതിജീവിക്കാം പകർച്ചവ്യാധികളെ* .
*അതിജീവിക്കാം പകർച്ചവ്യാധികളെ* .
കൊറോണ പോലുള്ള പകർച്ചവ്യാധികളുടെ കാലമാണിത്. പകർച്ചവ്യാധികളെ തടയാൻ നമ്മുക്ക് അനിവാര്യമായ ഒന്നാണ് ശുചിത്വം. വ്യക്തി ശുചിത്വത്തിൽ വരുന്ന പല പോരായ്മകളാണ് പകർച്ചവ്യാധികൾ പകരാൻ സാഹചര്യം ഉണ്ടാക്കുന്നത്. Hygiene അഥവാ ശുചിത്വം എന്ന പദം ഉണ്ടായത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവനായ _ഹൈ ജിയ_ (hygeia )എന്ന പദത്തിൽ നിന്നാണ് ഇത് ഉണ്ടായത്. മാരകമായ വൈറസുകൾ പകരുന്ന ഈ കാലഘട്ടത്തിൽ വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും നാം മുൻഗണന നൽകണം.
ഒരു വ്യക്തിയുടെ ദിനചര്യകളിൽ ഉൾപ്പെടുത്തേണ്ടതാണ് സ്വയം ശുചിത്വം ഉറപ്പാക്കൽ.
നമ്മുടെ ചുറ്റുപാടും നിറഞ്ഞുനിൽക്കുന്ന മാലിന്യങ്ങൾ കീടാണുക്കൾ ഒക്കെ തുറക്കുകയാണ് പരിസരശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ▪️പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക കോവിഡ് 19 എന്ന വൈറസിനെ ഭീതിയിൽ ലോകം നടുങ്ങി നിൽക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാണ്. ഒറ്റക്കെട്ടായി കൊറോണ തുരത്താം. ഒറ്റക്കെട്ടായി പ്രണയമെന്ന മഹാമാരിയെ തുരത്തിയ കേരളം സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൊറോണ യും തുരത്തുക തന്നെ ചെയ്യും. നമുക്ക് രോഗംവരാതെ സൂക്ഷിക്കലും നമ്മളാൽ മറ്റൊരാൾക്കും രോഗം വരാതെ നാം സൂക്ഷിക്കണം. പ്രതിരോധശക്തി നമ്മിൽ ഉണ്ടാക്കലാണ് രോഗിയായി കിടക്കുന്ന അതിനേക്കാൾ ഉത്തമം. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എല്ലാ പകർച്ചവ്യാധികളും നമുക്ക് തുരത്താം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം