പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ മിസ്റ്റർ കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിസ്റ്റർ കീടാണു

🦠 ഒരു ദിവസം പിങ്കിയും കുട്ടനും മണ്ണിൽ കളിക്കുകയായിരുന്നു. മണ്ണിലുണ്ടായിരുന്ന കീടാണുക്കൾ അവരുടെ കയ്യിൽ കയറിയിരുന്നു. അവർ രണ്ടാളും അറിഞ്ഞതേയില്ല.

കുറച്ച് കഴിഞ്ഞ് അമ്മ അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു. അവർ അകത്തേക്കോടി ഭക്ഷണം കഴിക്കാനിരുന്നു. ഇതു കണ്ട അമ്മ പറഞ്ഞു. "മണ്ണിൽ കളിച്ചതല്ലേ .. രണ്ട് പേരും കൈ കഴുകി വാ... കയ്യിൽ കീടാണുക്കൾ ഉണ്ടാകും. അത് വയറിലെത്തിയാൽ അസുഖം വരും". പിങ്കി വേഗം പോയി കൈ രണ്ടും സോപ്പുപയോഗിച്ച് കഴുകി വന്ന് ഭക്ഷണം കഴിച്ചു. കുട്ടൻ മടി പിടിച്ച് കൈകഴുകിയതേയില്ല

പിങ്കിയുടെ കയ്യിലെ കീടാണുക്ക ളെല്ലാം നശിച്ചു. എന്നാൽ കുട്ടന്റെ കയ്യിലെ കീടാണുക്കൾക്ക് സന്തോഷമായി. ഭക്ഷണത്തോടൊപ്പം കീടാണുക്കൾ അവന്റെ ശരീരത്തിൽ കയറി. പിറ്റേന്ന് രാവിലെ കുട്ടന് വയറ് വേദന ... അവൻ കരയാൻ തുടങ്ങി.അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഭക്ഷണത്തിന് കൈയും വായും നന്നായി കഴുകണമെന്ന് ഡോക്ടർ പറഞ്ഞു.

കുട്ടന് അവന്റെ തെറ്റ് മനസിലായി. അതിനു ശേഷം എന്നും കൈ രണ്ടും നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷമേ ഭക്ഷണം കഴിക്കാറുള്ളു.

ഹിന ലാസിമ
4 E പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ